സ്വജനപക്ഷപാതം നിയമപരമാക്കാന്‍ സി.പി.എം നിയമസഭയെ ഉപയോഗിക്കുന്നു : വി.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സര്‍വകലാശാല ചട്ടഭേദഗതി ബന്ധുനിയമനങ്ങളെ സാധുവാക്കാനുള്ള സി.പി.എം. നീക്കമെന്നു കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. സ്വജനപക്ഷപാതം നിയമപരമാക്കാന്‍ നിയമസഭയെ ഉപയോഗിക്കുകയാണു മുഖ്യമന്ത്രി പിണറായി വിജയനെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. ജനം ജയിപ്പിച്ചുവിട്ടത്‌ സി.പി.എം. നേതാക്കളുടെ ബന്ധുക്കള്‍ക്ക്‌ ജോലി തരപ്പെടുത്താനാണെന്ന മട്ടില്‍ ജനാധിപത്യത്തെ വെല്ലുവിളിക്കരുത്‌.

അഴിമതി നടത്താന്‍ എന്തെല്ലാം ചെയ്യുമോ അതെല്ലാമാകാം എന്നതാണ്‌ സര്‍ക്കാര്‍ നയമെന്നും വി.മുരളീധരന്‍ പറഞ്ഞു. യു.ജി.സി. ചട്ടങ്ങള്‍ സംസ്‌ഥാനങ്ങള്‍ക്ക്‌ ബാധകമല്ലെന്ന നിയമമന്ത്രി പി.രാജീവിന്റെ വാദം തെറ്റെന്ന്‌ കേന്ദ്രമന്ത്രി പറഞ്ഞു. പി..രാജീവ്‌ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും വി.മുരളീധരന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...

കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം ; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

0
ഹരിപ്പാട്: കുടുംബസ്വത്ത് വീതം വെച്ചതിലെ വൈരാഗ്യത്തെ തുടർന്ന് അമ്മാവന്റെ മകനെ വാളുകൊണ്ട്...