സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം കൂടി വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം കൂടി വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇന്ന് ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുമെന്നാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍, കനത്ത ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം
കേരള-ലക്ഷദ്വീപ്-കര്‍ണ്ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. അതിനാല്‍ ഓഗസ്റ്റ് 26 വരെ മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കൾ

0
പട്ന: വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്ന് പുഴുക്കളെ കണ്ടെത്തി....

അർജുൻ ആയങ്കിക്ക് ജാമ്യം ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി തുടങ്ങി പോലീസ്

0
കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ...

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...