ഗ്യാന്‍വാപി പള്ളി കേസ് : വിധിപറയാന്‍ മാറ്റി

For full experience, Download our mobile application:
Get it on Google Play

വാരാണസി : ഗ്യാന്‍വാപി പള്ളി കേസ് വാരാണസി ജില്ല കോടതി അടുത്ത മാസം 12ന് വിധിപറയാനായി മാറ്റി. ഹൈന്ദവ വിശ്വാസപ്രകാരമുള്ള നിത്യാരാധനക്ക് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് അഞ്ച് വനിതകളാണ് ഹര്‍ജി നല്‍കിയിരുന്നത്. ഇരുഭാഗത്തെയും വാദം കേട്ടശേഷം ജഡ്ജി എ.കെ. വിശ്വേഷ് കേസ് വിധിപറയാനായി മാറ്റുകയായിരുന്നു.

വഖഫ് സ്വത്തായതിനാല്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് അഞ്ജുമാന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി അഭിഭാഷകന്‍ ഷമീം അഹ്മദ് വാദിച്ചു. 1992ല്‍ യു.പി സര്‍ക്കാറും വഖഫ് ബോര്‍ഡും തമ്മില്‍ ഗ്യാന്‍വാപി സമുച്ചയത്തില്‍ പോലീസ് കണ്‍ട്രോള്‍ റൂമിനായി സ്ഥലം കൈമാറിയ കരാറുണ്ട്. കാശി വിശ്വനാഥ് ഇടനാഴിയുടെ നിര്‍മാണ സമയത്ത് ഗ്യാന്‍വാപിയുടെ സ്ഥലം ഏറ്റെടുക്കുകയും മറ്റൊരിടത്ത് ഭൂമി നല്‍കുകയും ചെയ്തിരുന്നു.

വഖഫ് സ്വത്താണ് പള്ളിയെന്നതിന് ഇതിലും വലിയ തെളിവില്ലെന്നും ഷമീം അഹ്മദ് പറഞ്ഞു. എന്നാല്‍, അമ്പലം പൊളിച്ചാണ് പള്ളി പണിഞ്ഞതെന്ന് എതിര്‍കക്ഷികള്‍ വാദിച്ചു. കീഴ്കോടതിയുടെ ഉത്തരവ് പ്രകാരം ഗ്യാന്‍വാപി പള്ളിയില്‍ വിഡിയോ സര്‍വേ നടത്തിയിരുന്നു. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് കേസ് ജില്ല കോടതിയിലേക്ക് മാറ്റിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...