തീക്കട്ട കൊണ്ട് തലചൊറിയുകയാണെന്നുള്ള ബോധം യൂത്ത് കോൺഗ്രസിനും കെഎസ്‌യുവിനും വേണം ; മന്ത്രി വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധം രാഷ്ട്രീയ മര്യാദകൾ ലംഘിച്ചുവെന്ന് മന്ത്രി വി ശിവൻകുട്ടി. തീക്കട്ട കൊണ്ട് കെഎസ്‌യുക്കാർ തലചൊറിയുകയാണെന്നുള്ള ബോധം യൂത്ത് കോൺഗ്രസിനും കെഎസ്‌യുവിനും വേണം. പകരത്തിന് പകരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന നിലയിലേക്കുള്ള കാര്യങ്ങൾ ആലോചിക്കുന്നില്ല. ഒരു വനിതാ മന്ത്രിക്കെതിരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. മാഡം സോണിയാഗാന്ധിയ്ക്ക് നേരെയാണ് ഇത്തരം ഒരു ആക്രമണമെങ്കിൽ എങ്ങിനെയായിരിക്കും കോൺഗ്രസിലെ നേതാക്കൾ പ്രതികരിക്കുക എന്നത് കൂടി നേതാക്കൾ ആലോചിച്ചാൽ നല്ലതായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

മന്ത്രിക്ക് നേരെയുണ്ടായത് നിഷ്ഠൂരമായ കടന്നാക്രമണമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം. യൂത്ത് കോൺഗ്രസും കെ എസ് യുവും ആക്രമിക്കുകയാണ്. ഇന്ന് കേരളത്തിൽ ഉടനീളം പ്രതിഷേധിക്കും. അതി ശക്തമായ സമരങ്ങൾ രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉദുമ ഗ്രാമപഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്

0
കാസർകോട്: കാസർകോട് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ കോൺഗ്രസ് പ്രതിനിധി...

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

0
കോലഞ്ചേരി: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച്...

മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധക്കാര്‍ ദേശവിരുദ്ധരാണെന്ന ആര്‍എസ്എസ് നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി അഭിജീത്...

പാലക്കാട് കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍

0
പാലക്കാട് : കേരളത്തിന്റെ റെയില്‍വേ വികസന മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. പാലക്കാട്...