ഔദ്യോഗിക വസതി ഒഴിയണം ; മഹുവ മൊയ്ത്രക്ക് വീണ്ടും നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

ദില്ലി : ലോക്സഭാംഗത്വം റദാക്കിയ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്ക് വീണ്ടും നോട്ടീസ്. ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ടാണ് വീണ്ടും നോട്ടീസ് അയച്ചത്. ഈ മാസം 16നകം ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സിന് മറുപടി നൽകാനാണ് നിർദ്ദേശം. രണ്ടാം തവണയാണ് ഔദ്യോഗിക വസതി ഒഴിയണമെന്നാവശ്യപ്പെട്ട് മഹുവയ്ക്ക് നോട്ടീസ് അയക്കുന്നത്. ആദ്യ നോട്ടീസിനെതിരായ മഹുവയുടെ ഹർജി ഡൽഹി കോടതി തള്ളിയിരുന്നു. ലോക്സഭാംഗത്വം റദ്ദായി ഒരു മാസം കഴിഞ്ഞിട്ടും മഹുവ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നില്ല.

ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് കഴിഞ്ഞ ഡിസംബർ എട്ടിന് മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്. എത്തിക്‌സ് കമ്മിറ്റിയുടെ ശുപാർശ അം​ഗീകരിച്ചാണ് നടപടി. ഇതോടെ മഹുവ മൊയ്ത്രയ്ക്ക് എംപി സ്ഥാനം നഷ്ടമായി. ശബ്ദവോട്ടോടെയാണ് പ്രമേയം പാസായത്. മഹുവ മൊയ്ത്രയെ പുറത്താക്കുന്നതിനുള്ള വോട്ടെടുപ്പിൽ പ്രതിപക്ഷം പങ്കെടുത്തില്ല. മഹുവയ്‌ക്കെതിരായ ആരോപണം അങ്ങേയറ്റം ആക്ഷേപകരവും ഹീനവുമായ കുറ്റകൃത്യമാണെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ ബിസിനസുകാരനായ ദർശൻ ഹിരാനന്ദാനിയിൽനിന്ന് കോഴ കൈപ്പറ്റിയെന്നായിരുന്നു മഹുവ മൊയ്ത്രയ്‌ക്കെതിരായ ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...