കേന്ദ്രം ഇതുവരെ നല്‍കിയത് 73,38,806 ഡോസുകള്‍ ; സംസ്ഥാനം ഉപയോഗിച്ചതാവട്ടെ 74,26,164 ഡോസുകളും ?

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വാക്‌സിന്‍ കേരളം വിതരണം ചെയ്‌തെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തില്‍ നിന്ന് ഇതുവരെ 73,38,806 ഡോസുകളാണ് കേരളത്തിന് ലഭിച്ചത്. സംസ്ഥാനം ഉപയോഗിച്ചതാവട്ടെ 74,26,164 ഡോസുകളും. വളരെ സൂക്ഷമതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാലാണ് അധിക ഡോസ് നല്‍കാനായതെന്ന് പറഞ്ഞ മുഖ്യമന്ത്രി, നഴ്സുമാരെ അഭിനന്ദിച്ചിരുന്നു.

പത്ത് പേര്‍ക്ക് നല്‍കാനുള്ള വാക്‌സിനാണ് ഒരു വാക്‌സിന്‍ ബോട്ടിലില്‍ (വയലില്‍) ഉണ്ടാവുക. പത്ത് പേര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയാലാണ് ഈ പൊട്ടിച്ച വാക്‌സിന്‍ പൂര്‍ണമായും ഉപയോഗിക്കാന്‍ പറ്റൂ. എന്നാല്‍ ഇന്ത്യയിലിലെ ചില സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലയിലുള്‍പ്പെടെ ചില സെന്ററുകളില്‍ വാക്‌സിനേറ്റര്‍ ഓഫീസര്‍ പത്തു പേരെത്താതെയും ഈ വയലുകള്‍ തുറക്കുന്നു. ഇത് വാക്‌സിന്‍ പാഴായിപ്പോവുന്നതിന് കാരണമാകുന്നു. ഓരോ വാക്സിന്‍ വൈലിനകത്തും പത്തു ഡോസ് കൂടാതെ വേയ്സ്റ്റേജ് ഫാക്റ്റര്‍ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വാക്‌സിനേഷന്‍ സംബന്ധിച്ച്‌ കൃത്യമായ ആസൂത്രണം ഇല്ലാത്തതാണ് ഇതിന് കാരണമാവുന്നത്.

മുഖ്യമന്ത്രി പറഞ്ഞത്…
കേന്ദ്ര സര്‍ക്കാരില്‍ നിന്നും നമുക്ക് ലഭിച്ചത് 73,38,860 ഡോസുകളാണ്. എന്നാല്‍ നമ്മള്‍ ഉപയോഗിച്ചത് 74,26,164 ഡോസുകളാണ്. ഓരോ വാക്സിന്‍ വൈലിനകത്തും പത്തു ഡോസ് കൂടാതെ വേയ്സ്റ്റേജ് ഫാക്റ്റര്‍ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാല്‍ ഈ അധിക ഡോസ് കൂടെ നമുക്ക് നല്‍കാന്‍ സാധിച്ചു. അതുകൊണ്ടു മാത്രം 31,5580 ഡോസ് വാക്സിന്‍ കൂടെ നമ്മുടെ പക്കല്‍ ഇനിയും ബാക്കിയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ തന്നതില്‍ കൂടുതല്‍ നമ്മള്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞു എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇത്തരത്തില്‍ അതീവ ശ്രദ്ധയോടെ വാക്സിന്‍ വിതരണം ചെയ്യാന്‍ സാധിച്ചത് ആരോഗ്യപ്രവര്‍ത്തകരുടെ, പ്രത്യേകിച്ച്‌ നഴ്സുമാരുടെ, മിടുക്കു കൊണ്ടാണ്. ആരോഗ്യപ്രവര്‍ത്തകരെ ഇക്കാര്യത്തില്‍ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. അഭിമാനാര്‍ഹമായ വിധത്തിലാണ് ഈ പ്രതിസന്ധിഘട്ടത്തില്‍ അവര്‍ പ്രവര്‍ത്തിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...