വീടിനടുത്ത് സ്ഥിരമായി കൂട്ടംകൂടി മദ്യപിച്ച് ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത കുടുംബത്തിന്റെ വീട് ആക്രമിച്ചു ; കുഞ്ഞിനെയടക്കം ക്രൂരമായി ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി : കൂട്ടമായി മദ്യപിക്കുന്നത് ചോദ്യം ചെയ്ത കുടുംബാംഗങ്ങൾക്ക് നേരെ ക്രൂര മർദനം. കുഞ്ഞിനെപ്പോലും വെറുതെ വിട്ടില്ലെന്ന് ചൈൽഡ് പ്രൊട്ടക്ട് ടീം. ചാലക്കുടി പോട്ടയിലാണ് സംഭവം. വീടിനടുത്ത് സ്ഥിരമായി കൂട്ടംകൂടി മദ്യപിച്ച് ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത കുടുംബത്തിന്റെ വീട് ആക്രമിക്കുകയും മൂന്ന് വയസ്സുകാരനെ ഉൾപ്പടെ കുടുംബത്തിലെ എല്ലാവരെയും ക്രൂരമായി മർദിക്കുകയുമായിരുന്നുവെന്ന് ചൈൽഡ് പ്രൊട്ടക്ട് ടീം വാർത്താ കുറിപ്പിലൂടെ പറയുന്നു.

സംഭവത്തിന് പിന്നിലുള്ളവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ചൈൽഡ് പ്രൊട്ടക്ട് ടീം ആവശ്യപ്പെട്ടു. കുഞ്ഞിനെ മർദിച്ചതിന്റെയും കളിപ്പാട്ടങ്ങൾ അടക്കമുള്ള വസ്തുക്കൾ നശിപ്പിച്ചതിന്റെയും ചിത്രങ്ങളും പങ്കുവച്ചു. 3 വയസ്സുകാരൻ ഉൾപ്പെടെ 4 പേർക്കു പരുക്കേറ്റു.

ഇന്നലെ രാത്രിയിലാണു മാരാകായുധങ്ങളുമായി ഇരച്ചെത്തിയ ഗുണ്ടാസംഘം ആക്രമണം അഴിച്ചുവിട്ടത്. പോട്ട കെ.കെ റോഡിൽ കൈനാടത്തുപറമ്പിൽ ജസ്റ്റിൻ വർഗീസിന്റെ വീട്ടിലാണു നാലംഗ സംഘം അതിക്രമിച്ചു കയറി വീട്ടുകാരെ ആക്രമിച്ചത്. ജസ്റ്റിനെയും ഭാര്യ ജിജിയെയും മകൻ ജെറാൾഡിനെയും അക്രമികൾ മർദിച്ചെന്നാണ് പരാതി. മാരകായുധങ്ങളുമായി 3 ബൈക്കുകളിലായെത്തിയ സംഘം വീടിന്റെ ജനൽ ചില്ലുകളും കാറിന്റെ ചില്ലുകളും അടിച്ചു തകർത്തു. വീട്ടുകാർ വീട്ടിൽ കയറി വാതിലടച്ചതോടെ പുറത്തിറങ്ങാൻ വെല്ലുവിളിക്കുകയും ഇറങ്ങാതെ വന്നതോടെ ജനൽചില്ലുകളും മറ്റും തകർക്കുകയും 2 കാറുകൾ കേടുവരുത്തുകയും ചെയ്തതായി ജസ്റ്റിൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...