കോവിഡ് വാക്സിനേഷൻ: പത്തനംതിട്ട ജില്ല 100 ശതമാനം നേട്ടത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 18 വയസിന് മുകളിൽ കോവിഡ് വാക്സിൻ എടുത്തവരുടെ കണക്കിൽ ജില്ല 100 ശതമാനം നേട്ടത്തിലേക്കെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലയിൽ 18 വയസിന് മുകളിൽ പ്രായമുള്ള 8,60,458 പേരാണുള്ളത്. ജില്ലയ്ക്ക് പുറത്തുനിന്നുള്ളവർ ഉൾപ്പെടെ ജില്ലയിൽ 10,00322 പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ ആരോഗ്യ പ്രവർത്തകരും കോവിഡ് മുൻനിര പ്രവർത്തകരും പൊതുജനങ്ങളും ഉൾപ്പെടും. ജില്ലയിൽ രണ്ടു ഡോസും സ്വീകരിച്ചവർ 4,38,426 പേരാണ്.

ജൂൺ ഒന്നിന് ശേഷം കോവിഡ് പോസിറ്റീവായ 17,915 പേർ വാക്‌സിൻ സ്വീകരിക്കാനുണ്ട്. ഇവർക്ക് സമയബന്ധിതമായി വാക്സിൻ നൽകുമെന്നും മന്ത്രി പറഞ്ഞു. അലർജി, മറ്റ് ഗുരുതര അസുഖങ്ങളുള്ളവരും മറ്റ് കാരണങ്ങളാലും വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവരായി 4,578 പേരുണ്ട്.

18നും 44 വയസിനും ഇടയിലുള്ള 3,75,976 പേരിൽ 3,71,398 പേർ ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചു. 36250 പേർ രണ്ട് ഡോസും സ്വീകരിച്ചു. 45നും 59 വയസിനും ഇടയിൽ പ്രായമുള്ള 270132 പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 140463 പേർ രണ്ട് ഡോസും സ്വീകരിച്ചു. 60 വയസിന് മുകളിൽ പ്രായമുള്ള 304232 പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. ഇതിൽ 216217 പേർ രണ്ട് ഡോസും സ്വീകരിച്ചു.

വാക്സിൻ വിതരണത്തിനായി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക്‌ പ്രത്യേക ഡ്രൈവ് ജില്ലയിൽ നടത്തിയിരുന്നു. ഇപ്പോൾ അതിഥി തൊഴിലാളികൾക്കായി പ്രത്യേക ക്യാമ്പുകൾ നടത്തിവരുന്നു. കലക്ടർ ഡോ.ദിവ്യ എസ് അയ്യരുടെയും ഡിഎംഒ ഡോ. എ .എൽ ഷീജയുടെയും വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ.ആർ സന്തോഷ് കുമാറിന്റെയും ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ വാക്സിനേഷൻ ലക്ഷ്യം കൈവരിക്കുന്നതിന് ജില്ലയിൽ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം ; തൊണ്ടിമുതലിൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ...

0
തിരുവനന്തപുരം: വിദേശ പൊരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ...

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാൻ ബിജെപി ; ഒരു...

0
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതനെ വീണ്ടും സത്യപ്രതിജ്ഞ...

വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ​ബിയെ കുറ്റപ്പെടുത്തി റെഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ​ബിയെ കുറ്റപ്പെടുത്തി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ....

എയർ ഇന്ത്യ വിമാനം പാക് വ്യോമാതിർത്തിയിൽ പ്രവേശിച്ചു ; പിന്നാലെ ഡിജിസിഎയുടെ നടപടി

0
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് അമൃത്‌സറിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ലാൻഡിംഗ്...