വടകര എംഡിഎംഎ കേസ് : അധ്യാപികമാരെ പോലീസ് കസ്റ്റഡിയിൽ വിട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വടകര എംഡിഎംഎ കേസിൽ പ്രതികളായ അധ്യാപികമാരെ പോലീസ് കസ്റ്റഡിയിൽവിട്ടു. പ്രതികളായ കാവ്യ, നീഷ്മ എന്നിവരെയാണ് രണ്ടുദിവസത്തേക്ക് വടകര എൻഡിപിഎസ് കോടതി കസ്റ്റഡിയിൽവിട്ടത്. പ്രതികളെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്നും അതിനാൽ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെട്ടത്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കേസിൽ പെട്ടുപോയതാണെന്നും കാവ്യ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു പ്രതികരണം. കേസിലെ മറ്റൊരു പ്രതിയായ കീർത്തന പറയുന്നതൊന്നും വിശ്വസിക്കരുതെന്നും യാഥാർഥ്യം അതൊന്നുമല്ലെന്നും അവർ പറഞ്ഞു.

കേസിൽ കാവ്യയടക്കം മൂന്ന് അധ്യാപികമാരും രണ്ട് പുരുഷന്മാരുമായിരുന്നു അറസ്റ്റിലായത്. മൂന്നുപേർ അധ്യാപികമാരാണ് എന്നതാണ് കേസിന്റെ ഗൗരവം വർധിപ്പിക്കുന്നത്. പേരാമ്പ്ര ബി.ആർ.സി.യിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപികമാരായ മൂന്നുപേരേയും കേസിൽ ഉൾപ്പെട്ടതോടെ നേരത്തെ പിരിച്ചുവിട്ടിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ ലഹരി മാഫിയയുമായി ബന്ധം പുലർത്തിയിരുന്നത്. ആവശ്യക്കാരെ നേരിട്ട് കാണാതെ, അക്കൗണ്ട് വഴിയാണ് ഇവർ ലക്ഷങ്ങളുടെ എംഡിഎംഎ ഇടപാട് നടത്തിയിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...