വടക്കാഞ്ചേരി വോട്ടുകോഴ ; ജാഫർ ഒളിവിൽ – പ്രാഥമിക അന്വേഷണം ആരംഭിച്ച് വിജിലൻസ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ: വടക്കാഞ്ചേരിയിലെ വോട്ടുകോഴയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച് വിജിലൻസ്. അനിൽ അക്കരയുടെ പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചത്. കൂറുമാറിയ ജാഫർ നിലവില്‍ ഒളിവിലാണ്. എവിടേക്കാണ് പോയെന്ന് അറിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്. രാജിവച്ചശേഷം പോയതാണെന്നാണ് ജാഫറിന്‍റെ ഉമ്മ പറയുന്നത്. കൂറുമാറി വോട്ടു ചെയ്യാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തെന്ന ശബ്ദരേഖയാണ് പുറത്തു വന്നത്.

50 ലക്ഷമോ പ്രസിഡന്‍റ് സ്ഥാനമോ തെരഞ്ഞെടുക്കാമെന്നായിരുന്നു ഓപ്ഷനെന്ന് ലീഗ് സ്വതന്ത്രൻ ഇ യു ജാഫർ പറയുന്ന ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്. കൂറ്മാറി വോട്ട് ചെയ്തതിന് പിന്നാലെ ജാഫർ രാജിവെച്ചു. അട്ടിമറിയിലൂടെ പ്രസിഡന്‍റ് വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങൾ സിപിഎം നേടി. ലീഗ് സ്വതന്ത്രനായി തളിയിൽ നിന്നാണ് ജാഫർ വിജയിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭീഷണിപ്പെടുത്തി സ്വർണവും പണവും കൊള്ളയടിച്ച ശേഷം സ്ത്രീയെ കിണറ്റിൽ തള്ളിയിട്ടു ; പ്രതി പിടിയിൽ

0
ഹൈദരാബാദ് : സ്വർണവും പണവും കൊള്ളയടിച്ച ശേഷം 55 കാരിയെ കിണറ്റിൽ...

അൻസിബയുടെ പരാതിയിൽ ലക്ഷ്‍മിപ്രിയക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

0
കൊച്ചി : ലക്ഷ്‍മി പ്രിയയ്‍ക്കെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ പോലീസിന് നിർദ്ദേശം...

തിരുവനന്തപുരത്തെ തട്ടുകടകളിൽ നഗരസഭയുടെ മിന്നൽ പരിശോധന ; 42 കടകൾക്ക് നോട്ടീസ്

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ്റെ മിന്നൽ പരിശോധനയിൽ 42 തട്ടുകടകൾക്ക് നോട്ടീസ്. ശുചിത്വ...

ബാറ്ററി കൊണ്ട് ഭാര്യയെ അടിച്ചുകൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

0
ന്യൂഡൽഹി : ഡൽഹിയിലെ തിലംഗ്പുർ കോട്‌ല ഗ്രാമത്തിൽ സംശയത്തെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യയെ...