ഭവന നിര്‍മാണ മേഖലയ്ക്കും ആരോഗ്യ ശുചിത്വ മേഖലയ്ക്കും ഊന്നല്‍ നല്‍കി വടശേരിക്കര ഗ്രാമപഞ്ചായത്ത് ബജറ്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭവന നിര്‍മാണ മേഖലയ്ക്കും ആരോഗ്യ ശുചിത്വ മേഖലയ്ക്കും ഊന്നല്‍ നല്‍കി വടശേരിക്കര ഗ്രാമപഞ്ചായത്ത് 2026-2027 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്ന സൂസന്‍ ജേക്കബ് അവതരിപ്പിച്ചു. 29,26,86,262 രൂപ വരവും 28,72,95,848 രൂപ ചെലവും 53,90,414 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. പാര്‍പ്പിട മേഖലയില്‍ 75 ലക്ഷം രൂപയും കാര്‍ഷിക മേഖലയില്‍ 41 ലക്ഷം രൂപയും ആരോഗ്യ ശുചിത്വ മേഖലയ്ക്ക് 56.95 ലക്ഷം രൂപയും വകയിരുത്തി. ഊര്‍ജ മേഖലയ്ക്ക് 20 ലക്ഷം രൂപയും കുടിവെള്ളത്തിന് 25 ലക്ഷം രൂപയും വിദ്യാഭ്യാസ മേഖലയ്ക്ക് 12.75 ലക്ഷം രൂപയും വകയിരുത്തി.

വയോജന സംരക്ഷണത്തിനും മാനസിക ഉല്ലാസത്തിനായി വൃദ്ധജന സംഗമം ഉള്‍പ്പെടെ ഫലപ്രദമായ പദ്ധതികളും ആവിഷ്‌കരിച്ചു. പാലങ്ങളില്‍ വിളക്കുകള്‍ സ്ഥാപിക്കുന്നതിനും അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് അസ്‌ക ലൈറ്റ് വാങ്ങുന്നതിനും തുക വകയിരുത്തി. വനിതകള്‍ക്ക് ഫിറ്റ്‌നസ് സെന്റര്‍, ഓപ്പണ്‍ ജിം, ഹാപ്പിനസ് പാര്‍ക്ക്, വനംവന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിനുളള ഫെന്‍സിംഗ്, സിഗ്‌നല്‍ അലാറം പദ്ധതി എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...