ചിക്കന്‍ 100 രൂപ ; ആംബുലന്‍സില്‍ കോഴിക്കടയുടെ പരസ്യം ; വടശ്ശേരിക്കരയില്‍ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര : വടശ്ശേരിക്കരയില്‍ 100 രൂപക്ക് ചിക്കന്‍ വില്‍പ്പന, അതും ആംബുലന്‍സിന്റെ മുന്‍ ഗ്ലാസ്സില്‍ പരസ്യം പ്രദര്‍ശിപ്പിച്ച്. ചോദ്യം ചെയ്തവര്‍ക്ക് തല്ലും കിട്ടി.  വടശേരിക്കര സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ആംബുലന്‍സിലാണ് എം.ഡി.എന്‍ എന്ന മത്സ്യവില്പന കേന്ദ്രത്തിലെ തൊഴിലാളികളുടെ പരാക്രമം അരങ്ങേറിയത്.

ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍ ഇരിക്കെ കൊല്ലപ്പെട്ട പൊന്നുവിന്റെയാണ് ഈ ആംബുലന്‍സ് സര്‍വീസ്.
കോവിഡ് കാലത്ത് തലങ്ങും വിലങ്ങും പണം വാങ്ങിയും സേവനമായും രാപകലില്ലാതെ ഓടിയ ആംബുലന്‍സാണിത്.
മീനും കോഴിയും വില്പന നടത്തുന്ന കടയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തതിനാണ് കോഴിയുടേയും മീനിന്റെയും വില എഴുതിയ പോസ്റ്ററുകള്‍ പതിച്ചത്.

ഇത് ചോദ്യം ചെയ്ത ഡ്രൈവറേയും മരിച്ച പൊന്നുവിന്റെ സൃഹൃത്തുക്കളേയുമാണ് മത്സ്യവില്പനക്കാര്‍ മര്‍ദ്ദിച്ചത്.
പരിക്കേറ്റ ഇവര്‍ റാന്നി താലുക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവമറിഞ്ഞ് പെരുനാട് പോലീസ് സ്ഥലത്തെത്തിയിട്ടും തെരുവ് ഗുണ്ടകളെ പോലെ കൂസലില്ലാതെ ഇവര്‍ നിന്നു എന്ന് കാഴ്ച്ചക്കാരും പറയുന്നു.
സ്റ്റേഷനിലെ ഏതോ ഒരു പോലീസുകാരന്‍ ഇവരുടെ ബന്ധുവാണന്നും ഇതിന്റെ ബലത്തിലാണ് ഗുണ്ടായിസം കാട്ടുന്നതെന്നും പരിക്കേറ്റവര്‍ പറയുന്നു.

സമീപകാലത്ത് തുടങ്ങിയ മത്സ്യ വില്‍പ്പന കടയാണിത്. എന്നാല്‍ ആംബുലന്‍സ് പാര്‍ക്ക് ചെയ്ത സ്ഥലമാകട്ടെ വര്‍ഷങ്ങളായി ടാക്സി സ്റ്റാന്‍ഡുമാണ്. മാത്രമല്ല മത്സ്യ കടക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധമാണ് ഡ്രൈവര്‍ ആംബുലന്‍സ് പാര്‍ക്ക് ചെയ്തിരുന്നത്. പൊന്നുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥമാണ് ഈ ആംബുലന്‍സ് സര്‍വീസ് ബന്ധുക്കള്‍ തുടരുന്നത്. നിരാലംബരായ നിരവധി പേര്‍ക്ക് വിളിപ്പുറത്ത് സേവനവുമായി ഓടി എത്തുന്ന വാഹനത്തോടാണ് അതിക്രമം നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...