പരിസ്ഥിതിലോല മേഖലയില്‍ നിന്ന് വടശ്ശേരിക്കര വില്ലേജിനെ പൂര്‍ണ്ണമായും ഒഴിവാക്കണം : കേരള കോൺഗ്രസ് (എം)

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര : പത്തനംതിട്ട ജില്ലയിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച കരട് വിജ്ഞാപനത്തിലുള്‍പ്പെട്ട വടശ്ശേരിക്കര വില്ലേജിനെ പൂർണ്ണമായും ഒഴിവാക്കണമെന്ന് കേരള കോൺഗ്രസ് (എം) വടശ്ശേരിക്കര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വടശ്ശേരിക്കര മേഖലയിലെ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളുമുള്‍പ്പെടെയുള്ള പ്രദേശങ്ങൾ ഇ.എസ്.എ. പട്ടികയിൽ വന്നതിൽ കർഷകർ ആശങ്കയിലാണ്. ഇ.എസ്.എ. പരിധിയിൽ നിയന്ത്രണങ്ങൾ വന്നാൽ കൃഷി, നിർമ്മാണം, ഭൂവിനിയോഗം തുടങ്ങിയ മേഖലകളിൽ നിയന്ത്രണങ്ങള്‍ വരികയും കാർഷിക മേഖലയായ വടശ്ശേരിക്കരയിലെ ജനങ്ങളെ ദുരിതത്തിലേക്ക് നയിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം അഡ്വ.പ്രമോദ് നാരായൺ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശോഭന എൻ.എസ്. അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ്ജ് എബ്രഹാം, ജില്ലാ സെക്രട്ടറിമാരായ ബിബിൻ കല്ലംപറമ്പിൽ, ഷെറി തോമസ്, ദളിത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എം.സി.ജയകുമാർ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സാബു കുറ്റിയിൽ, മണ്ഡലം സെക്രട്ടറി അനൂപ് എബ്രഹാം, മുൻ മണ്ഡലം പ്രസിഡണ്ട് ജോസ് മാലിയിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കോശി കുരുടമണ്ണിൽ, അനീന സാമുവേൽ, മോനായി തോട്ടുങ്കൽ, മോഹനൻ മടക്കമൂട്, വിനോദ് സി.വി., മോഹിനി, ആമിന, സബീന, പ്രസാദ്, ഷിജു മോൻ, സുനിത, സിഞ്ചു പ്രകാശ് എന്നിവർ പ്രസംഗിച്ചു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യനയം ; കള്ള് ഷാപ്പ് ഉടമകളുമായും ഡിസ്റ്റലേഴ്സ് അസോസിയേഷനുമായും എക്സൈസ് മന്ത്രിയുടെ ചർച്ച ഇന്ന്

0
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി എക്സൈസ് മന്ത്രി എം....

കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ് ; വീണാ ജോർജിന്‍റെയും ഗൺമാന്‍റേയും മൊഴി ഉടൻ രേഖപ്പടുത്തുമെന്ന്...

0
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻമന്ത്രി...

പാർട്ടി തെറ്റു തിരുത്തി മുന്നോട്ട് വരുന്നതിലുള്ള ജനങ്ങളുടെ പ്രതികരണമാണ് തദ്ദേശ ഉപതെരെഞ്ഞെടുപ്പിൽ ഉണ്ടായതെന്ന് ഇ...

0
കണ്ണൂർ: പാർട്ടി തെറ്റു തിരുത്തി മുന്നോട്ട് വരുന്നതിലുള്ള ജനങ്ങളുടെ പ്രതികരണമാണ് തദ്ദേശ...

മരുന്ന് കണക്കുകളിൽ വ്യക്തത വരുത്തണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: മരുന്ന് കണക്കുകളിൽ വ്യക്തത വരുത്തണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഡിഎംഒമാരുടെ...