അയ്യപ്പഭക്തരുടെ മനം നിറച്ച് വൈഷ്ണവം ഭജൻസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സന്നിധാനത്ത് അയ്യപ്പഭക്തരുടെ മനം നിറച്ച് ഭക്തിഗാന സുധയുമായി ഭജനസംഘം. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിനു കീഴിലെ വൈഷ്ണവം ഭജൻസാണ് സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തിൽ ഭജനകൾ ആലപിച്ചത്. രഞ്ജിഷ് ദേവും ആനന്ദും ആലപിച്ച ഭജനകൾ സംഘാംഗങ്ങളായ ശ്രീകുമാർ, മനോജ്, ശരത്ത്, വിഷ്ണു, അരുൺ എന്നിവർ ഏറ്റുപാടിയതോടുകൂടി വലിയ നടപ്പന്തലിലെ തീർത്ഥാടകർ ആനന്ദത്തിൽ ആറാടി. എന്തമലൈ സേവിത്താലും, പമ്പാഗണപതി, അയ്യപ്പതിന്തകതോം, നിത്യനിരാമയ നിൻതിരുമുന്നിൽ എന്ന് തുടങ്ങി മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ഭക്തിഗാനങ്ങളാണ് അയ്യപ്പന്മാർക്ക് മുന്നിൽ ഇവർ അവതരിപ്പിച്ചത്. മുരുക ഭക്തിഗാനങ്ങൾ തമിഴ് അയ്യപ്പ ഭക്തർ കരഘോഷം മുഴക്കി അവർക്കൊപ്പം ഏറ്റുപാടി. മലകയറി ക്ഷീണിച്ചു വന്ന ഭക്തർക്ക് ഊർജ്ജം പകരുന്നതായിരുന്നു ഓരോ ഭജനുകളും. ഡോൽക്കിയിൽ സതീഷ് വാഴപ്പള്ളി, ഹാർമോണിയത്തിൽ ഉണ്ണികൃഷ്ണൻ പറവൂർ, റിഥം പാഡിൽ വിപിൻ സി വി, തകിലുമായി വിഷ്ണു സി വിജയൻ എന്നിവരും ഗായകർക്ക് പിന്തുണയേകി. 17 വർഷത്തോളമായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഭജന അവതരിപ്പിക്കുന്ന ഇവർ തുടർച്ചയായി രണ്ടാം തവണയാണ് സന്നിധാനത്ത് പരിപാടി അവതരിപ്പിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...