വളാഞ്ചേരി വിവാദ ഉദ്ഘാടനം ; യൂട്യൂബർ തൊപ്പി കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന യൂ ട്യൂബർ നിഹാലിനെ പോലീസ് എറണാകുളത്തു വെച്ച് കസ്റ്റഡിയിൽ എടുത്തു. ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതിനും വളാഞ്ചേരി പോലീസ് നിഹാലിനെതിരെ കേസ് എടുത്തിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ച് പോലീസ് കസ്റ്റഡിയിൽ എടുത്തെന്നു തൊപ്പി പറഞ്ഞു. ഇതിന്റെ വീഡിയോയും പോസ്റ്റ്‌ ചെയ്തു. കസ്റ്റഡിയിലെടുത്ത നിഹാലിനെ പോലീസ് വളാഞ്ചേരി സ്റ്റേഷനിൽ എത്തിച്ചു. ഇയാളുടെ ലാപ്ടോപ്പ് ഉൾപ്പെടെയുള്ളവ പോലീസ് കസ്റ്റഡിയിൽ എടുത്തു. വളാഞ്ചേരിയിലെ കടയുടെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. കട ഉടമയ്ക്കെതിരെയും പോലീസ് കേസെടുത്തു. നൂറ് കണക്കിന് കുട്ടികൾ പരിപാടിക്ക് തടിച്ചു കൂടിയത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. യൂട്യൂബില്‍ ആയിരക്കണക്കിന് ഫോളോവോഴ്സുള്ള യുവാവാണ് ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാല്‍.

ഇയാളുടെ വീഡിയോയുടെ ഉള്ളടക്കം അശ്ശീലവും സ്ത്രീവിരുദ്ധവുമാണെന്ന് കാണിച്ച് നേരത്തെത്തന്നെ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇത്തരമൊരാളെ ചെറിയ കുട്ടികള്‍ പിന്തുടരുന്നതും സജീവ ചര്‍ച്ചയാണ്. ഇക്കഴിഞ്ഞ പതിനേഴിനാണ് വളാഞ്ചേരിയിലെ ജെന്‍സ് ഷോപ്പ് യൂട്യൂബര്‍ ഉദ്ഘാടനം ചെയ്തത്. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ നൂറ് കണക്കിന് കുട്ടികളാണ് വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയത്. ഇതും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

പരിപാടിയില്‍ ‘തൊപ്പി’ പാടിയ തെറിപ്പാട്ട് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടെന്നും കാണിച്ച് വളാഞ്ചേരി സ്വദേശി സെയ്ഫുദ്ദീനാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പോലീസിന് പരാതിക്കാരന്‍ നല്‍കിയിരുന്നു. മറ്റൊരു പൊതുപ്രവര്‍ത്തകനും പോലീസിനെ സമീപിച്ചിരുന്നു. വളാഞ്ചേരി പോലീസാണ് യൂട്യൂബര്‍ക്കെതിരെയും കട ഉടയ്ക്കെതിരെയും കേസെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമാനനേട്ടം : മൂലധനച്ചെലവ് വിനിയോഗത്തിൽ കേരളം മുന്നിൽ ; അനുവദിച്ച തുകയുടെ 42.36 ശതമാനവും...

0
ന്യൂഡൽഹി : നടപ്പുസാമ്പത്തികവർഷത്തെ ഇതുവരെയുള്ള മൂലധനച്ചെലവ് വിനിയോഗത്തിൽ കേരളം മുന്നിൽ. ഏപ്രിൽ...

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു ; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ;...

0
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുൻ കായിക മന്ത്രിയുടെ ഇടപാടുകളിൽ എസ്ഐടി അന്വേഷണം തുടങ്ങി

0
കോഴിക്കോട് : മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പിൽ മുൻ കായിക...

കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന നിബന്ധന ചോദ്യം ചെയ്ത് കൊടിക്കുന്നിൽ...

0
ഡൽഹി : കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന...