വിഎസ്സിന്റെ അ​ന്ത്യ​വി​ശ്ര​മ​ത്തി​നാ​യി വ​ലി​യ​ചു​ടു​കാ​ട് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം ത​യാ​റാ​യി

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ: മു​ന്‍ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ അ​ന്ത്യ​വി​ശ്ര​മ​ത്തി​നാ​യി വ​ലി​യ​ചു​ടു​കാ​ട് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം ത​യാ​റാ​യി. നേ​താ​ക്ക​ളെ സം​സ്‌​ക​രി​ക്കു​ന്ന പ​തി​വു സ്ഥ​ല​ത്തു​നി​ന്ന് അ​ല്‍​പ്പം മാ​റി​യാ​കും വി​എ​സി​ന് അ​ന്ത്യ​വി​ശ്ര​മം. പ​തി​വു​സ്ഥ​ല​ത്ത് വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന​തി​നാ​ലാ​ണി​ത്. വ​ലി​യ ചു​ടു​കാ​ട്ടി​ല്‍ ബാ​രി​ക്കേ​ഡ് തി​രി​ച്ച് മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍​ക്ക് ഇ​രി​ക്കാ​ന്‍ പ്ര​ത്യേ​ക സൗ​ക​ര്യ​മു​ണ്ടാ​ക്കി. ഇ​വി​ടെ സം​സ്‌​കാ​ര​ച്ച​ട​ങ്ങു​ക​ള്‍​ക്കാ​യി ആ​യി​രം പേ​ര്‍​ക്കാ​കും ഇ​രി​പ്പി​ടം. അ​തേ​സ​മ​യം, വി.​എ​സി​ന്‍റെ വേ​ലി​ക്ക​ക​ത്ത് വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. തു​ട​ർ​ന്ന് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലും പൊ​തു​ദ​ര്‍​ശ​ന​മു​ണ്ട്.

ബീ​ച്ച് റി​ക്രി​യേ​ഷ​ന്‍ മൈ​താ​ന​ത്തി​ലാ​ണ് പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​വി​ടെ 2,000 പേ​ര്‍​ക്കു​ള്ള ഇ​രി​പ്പി​ട​മു​ണ്ടാ​കും. തു​ട​ർ​ന്ന് സി​സി​എ​സ്ബി റോ​ഡ്, ക​ണ്ണ​ന്‍​വ​ര്‍​ക്കി പാ​ലം, ക​ള​ക്ട​റേ​റ്റ്, വ​ലി​യ​കു​ളം, പു​ല​യ​ന്‍ വ​ഴി, തി​രു​വ​മ്പാ​ടി വ​ഴി വ​ലി​യ ചു​ടു​കാ​ട് എ​ത്തി​ക്കും. പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ട​പ്പു​റ​ത്ത് സ​ഞ്ചാ​രി​ക​ള്‍​ക്ക് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ല്‍ വാ​ഹ​ന​ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​വു​മു​ണ്ട്. പൊ​തു​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന​വ​ര്‍​ക്കു​ള്ള പാ​ര്‍​ക്കിം​ഗ് ക​ട​പ്പു​റ​ത്തെ മേ​ല്‍​പ്പാ​ല​ത്തി​നു താ​ഴെ​യാ​ണ്. സു​ര​ക്ഷ​യ്ക്കാ​യി പോ​ലീ​സി​നെ​യും വി​ന്യ​സി​ക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സുരക്ഷിതയാത്രയ്ക്കായി ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിക്കാൻ ഒരുങ്ങി കെഎസ്ആർടിസി

0
തിരുവനന്തപുരം : സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന 'പ്രിയദർശിനി' പദ്ധതിക്ക് പിന്നാലെ വൻ...

വ്യാപക ക്രമക്കേട് ; അയോധ്യ നഗരവികസനത്തിലും ലോകോത്തര തീർഥാടനകേന്ദ്രം ആക്കാനുള്ള പദ്ധതികളിലും വൻ വീഴ്ച

0
അയോധ്യ : ശ്രീരാമക്ഷേത്രത്തിൽ ഭക്തർ നൽകിയ സംഭാവനകളിലും ട്രസ്റ്റിന്റെ ഭൂമിയിടപാടുകളിലും മാത്രമല്ല,...

നെൻമാറ ഇരട്ടക്കൊലപാതക കേസ് : തന്നെ തൂക്കി കൊല്ലാൻ വിധിച്ചോളൂവെന്ന് ചെന്താമര

0
പാലക്കാട്: കേരളത്തെ മുഴുവൻ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ ചെന്തമാര...

നിർണ്ണായക നീക്കവുമായി പിഎസ്‌സി : ചോദ്യകർത്താക്കളുടെ പട്ടിക നൽകില്ല ; ക്രൈംബ്രാഞ്ച് അന്വേഷണത്തിനു വഴങ്ങും

0
തിരുവനന്തപുരം : പരീക്ഷാ ക്രമക്കേട് ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ...