വലിയഴീക്കൽ പാലം മുഖ്യമന്ത്രി ഇന്ന്‌ നാടിനു സമർപ്പിക്കും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ജില്ലയുടെ തന്നെ ചിരകാല സ്വപ്നമായിരുന്ന വലിയഴീക്കല്‍ പാലം സര്‍ക്കാര്‍ ഇന്ന് നാടിന് സമര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ പാലം പൊതുജനത്തിന് തുറന്ന് നല്‍കും. ഏഷ്യയിലെ ഏറ്റവും നീളമുള്ള ടെന്‍ഷന്‍ സ്റ്റീല്‍ ബാര്‍ കോണ്‍ക്രീറ്റ് ബോ സ്റ്റ്രിങ് പാലമാണിത്. വലിയഴീക്കല്‍ പാലം തീരദേശ ഹൈവേയുടെ ഭാഗമാകും.

ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശ മേഖലയായ വലിയഴീക്കലിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിനെയും തമ്മില്‍ പാലം ബന്ധിപ്പിക്കുന്നു. ഇതോടെ ഇരു ജില്ലകളില്‍ ഉള്ളവ‍ര്‍ക്കും യാത്രാദൂരം 25 കിലോമീറ്റ‍ര്‍ കുറയും. വലിയഴീക്കല്‍ പാലം അറബിക്കടലിന്റെ പൊഴിമുഖത്തിന് കുറുകെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. 2016 ലാണ് പാലം നി‍ര്‍മ്മാണം തുടങ്ങിയത്.

139.35 കോടി രൂപ ചെലവില്‍ നി‍ര്‍മ്മിച്ച പാലത്തിന് 981 മീറ്ററാണ് നീളം. അനുബന്ധപാത കൂടി ചേ‍ര്‍ത്താല്‍ പാലത്തിന്റെ നീളം 1.216 കി.മീ ആകും. ബോ സ്ട്രിങ്ങ് ആര്‍ച്ച്‌ മാതൃകയില്‍ തീര്‍ത്ത മൂന്ന് ആര്‍ച്ച്‌ സ്പാനുകള്‍ക്ക് 110 മീറ്റര്‍ വീതം നീളമുണ്ട്. ദക്ഷിണേന്ത്യയില്‍ തന്നെ ഇത്ര നീളം കൂടിയ ആ‍ര്‍ച്ച്‌ സ്പാനുകള്‍ മുന്‍പ് നിര്‍മ്മിക്കപ്പെട്ടിട്ടില്ല. പാലത്തില്‍ ആകെ 29 സ്പാനുകളാണ് ഉള്ളത്. ചെറിയ കപ്പലുകളും ബാര്‍ജുകളും അടിയിലൂടെ കടന്നുപോകത്തക്ക വിധത്തിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. അപ്രോച്ച്‌ റോഡുകള്‍ക്ക് ബി.എം.സി നിലവാരമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളിക്കോട് എക്സൈസ് പരിശോധന : കോട ശേഖരം പിടികൂടി

0
കോന്നി : ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ കോട...

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...

‘സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ’ : ജില്ലാതല ഉദ്ഘാടനം നടന്നു

0
​പറക്കോട് : പള്ളിക്കൂടം ടി.വി.യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘സ്‌കൂളമ്മയ്ക്ക്...