ആറന്മുള: രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആചാര പെരുമയോടെ തിരുവോണത്തോണി ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെത്തി. വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ തിരുവോണത്തോണിയെ സ്വീകരിക്കാന്‍ പുലര്‍ച്ച മുതല്‍ നൂറുകണക്കിന് ഭക്തരാണ് കാത്തുനിന്നത്. പരമ്പരാഗത ആചാരപ്രകാരം സദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി എത്തിയപ്പോള്‍ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ കൂടിയാണ് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം കടന്നുപോയത്.
പുലര്‍ച്ച മുതല്‍ തന്നെ നൂറുകണക്കിന് ഭക്തരാണ് തിരുവോണത്തോണിയെ കാത്ത് പമ്പയാറിന്റെ തീരത്ത് അണിനിരന്നത്. ക്ഷേത്രക്കടവില്‍ വഞ്ചിപ്പാട്ടിന്റെയും മന്ത്രച്ചോരണത്തിന്റെയും അകമ്പടിയോടെയാണ് തിരുവോണ തോണിയെ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മങ്ങാട്ട് ഭട്ടതിരിയുടെ നേതൃത്വത്തില്‍ ഓണ വിഭവങ്ങളുമായി തിരുവോണതോണി കാട്ടൂരില്‍ നിന്ന് പുറപ്പെട്ടത്.





























