ഡെപ്യൂട്ടി തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ; വില്ലേജ് ഓഫിസുകളില്‍ നിശ്ചിത കാലം സേവനം നിര്‍ബന്ധമാക്കി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഡെപ്യൂട്ടി തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ വില്ലേജ് ഓഫിസുകളില്‍ നിശ്ചിത കാലം സേവനം നിര്‍ബന്ധമാക്കി റവന്യൂ വകുപ്പിന്റെ ഉത്തരവ്. ഡെപ്യൂട്ടി തഹസില്‍ദാര്‍/ ജൂനിയര്‍ സൂപ്രണ്ട് സ്ഥാനക്കയറ്റം ലഭിക്കണമെങ്കില്‍ രണ്ട് വര്‍ഷം വില്ലേജ് ഓഫിസില്‍ ജോലി ചെയ്യണം. വില്ലേജ് അസിസ്റ്റന്റ്, സ്പെഷല്‍ വില്ലേജ് ഓഫിസര്‍, വില്ലേജ് ഓഫിസര്‍ തസ്തികകളില്‍ ജോലി ചെയ്തവര്‍ക്കാണ് സ്ഥാനക്കയറ്റം ലഭിക്കുക. 2025 ഏപ്രില്‍ ഒന്നിനോ അതിന് ശേഷമോ തഹസില്‍ദാര്‍മാരായി സ്ഥാനക്കയറ്റം കിട്ടേണ്ടവര്‍ക്കാണ് ഉത്തരവ് ബാധകം.

അതേസമയം വില്ലേജ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിക്കാന്‍ മൂന്ന് വര്‍ഷം ക്ലര്‍ക്ക്, വില്ലേജ് അസിസ്റ്റന്റ്, സീനിയര്‍ ക്ലര്‍ക്ക്, സ്പെഷല്‍ വില്ലേജ് ഓഫിസര്‍ തസ്തികകളില്‍ സേവനം ചെയ്യണം. 2026 ഏപ്രില്‍ ഒന്നിനോ അതിന് ശേഷമോ ഉള്ള സ്ഥാനക്കയറ്റത്തിനാണ് ഉത്തരവ് ബാധകം. വില്ലേജുകളില്‍ ജോലി ചെയ്യാത്തവര്‍ക്ക് ഭൂമിയുടെ നികുതി പിരിക്കല്‍, റവന്യൂ ഭൂമി വീണ്ടെടുക്കല്‍, ക്രയവിക്രയം, പരിപാലനം, കൈമാറ്റം, കൈയേറ്റം തടയല്‍, ഫീല്‍ഡ് വര്‍ക്ക് തുടങ്ങിയ കാര്യങ്ങളില്‍ പരിചയമില്ലെന്നാണ് വകുപ്പിന്റെ കണ്ടെത്തല്‍. ഇത് റവന്യൂ വിഭാഗത്തിന്റെ  സുഗമമായ നടത്തിപ്പിനും നിയമതടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാകുന്നു. കൂടാതെ നേരിട്ട് ഇത്തരം ഉയര്‍ന്ന തസ്തികകളില്‍ എത്തുന്നത് ജീവനക്കാര്‍ക്ക് മാനസിക സമ്മര്‍ദമുണ്ടാക്കാനും സാധ്യതയുണ്ട്.

സംഘടന നേതാക്കള്‍ വില്ലേജ് ഓഫിസുകളില്‍ ജോലി ചെയ്യാതെ ട്രൈബ്യൂണലുകളിലെ റവന്യൂ ഇന്‍സ്പെക്ടര്‍, സ്പെഷല്‍ റവന്യൂ ഇന്‍സ്പെക്ടര്‍, ഹെഡ് ക്ലര്‍ക്ക് തസ്തികകളിലിരുന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍, തഹസില്‍ദാര്‍ സ്ഥാനങ്ങളില്‍ എത്തുന്നതായി ആക്ഷേപമുണ്ട്. ഇതോടെ ഇത്തരക്കാര്‍ക്ക് തിരക്ക് പിടിച്ച ജോലിയുള്ള വില്ലേജില്‍ പോയി സേവനം നടത്തേണ്ടി വരും. വില്ലേജില്‍ ജോലി ചെയ്യാതെ ഡെപ്യൂട്ടി തഹസില്‍ദാരായി സ്ഥാനക്കയറ്റം ലഭിച്ച നിരവധി പേരുണ്ട്. റവന്യു വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കുന്ന ഒരാള്‍ക്ക് സ്ഥാനക്കയറ്റം വഴി ഡെപ്യൂട്ടി കളക്ടര്‍ പദവിവരെ എത്താനാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

10,000 പേർക്ക് തിരുവോണസദ്യ ; ഓണാഘോഷങ്ങൾക്ക് ഒരുങ്ങി ഗുരുവായൂർ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ എ...

സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം : കെ.എസ്.ആർ.ടി.സി. ഡ്രൈവറെ ബിയർ കുപ്പികൊണ്ട് തലക്കടിച്ചു ;...

0
വിതുര : കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് നേരെ ഡ്യൂട്ടിസമയത്ത് ബിയർ കുപ്പി കൊണ്ടുള്ള...

കൊച്ചി മെട്രോയുടെ പേരുമാറ്റൽ സർക്കാർ പരി​ഗണനയിലില്ല ; മെസ്സി വിവാദത്തിൽ ഉടൻ തന്നെ അന്തിമ...

0
കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന്...

എൽഎൽ.ബി.പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച ; തോറ്റ 45 പേർ പുനർ മൂല്യനിർണയത്തിലൂടെ ജയിച്ചു

0
തിരുവനന്തപുരം : കേരള സർവകലാശാല എൽഎൽ.ബി. പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന്...