വല്ലപ്പുഴ സഹകരണ ബാങ്കിലെ കോഴ വിവാദം ; ബാങ്ക് പ്രസിഡന്‍റിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : യുഡിഎഫ് ഭരിക്കുന്ന വല്ലപ്പുഴ സര്‍വീസ് സഹകരണ ബാങ്കില്‍ ലക്ഷങ്ങള്‍ കോഴ വാങ്ങി നിയമനം നടത്തുന്നുവെന്ന യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടിന്‍റെ പരാതിയില്‍ ജില്ല കോണ്‍ഗ്രസ് നേതൃത്വം നടപടി തുടങ്ങി. ബാങ്ക് പ്രസിഡന്‍റിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്‍റ് അറിയിച്ചു. കൂടുതല്‍ അന്വേഷണത്തിന് രണ്ടംഗ കമീഷനെയും നിയോഗിച്ചു. വല്ലപ്പുഴ ബാങ്കിലെ 3 പ്യൂണ്‍ തസ്തികകളിലേക്കുള്ള അഭിമുഖം ഡിസംബര്‍ 1നാണ് നിശ്ചയിച്ചിരുന്നത്. അത് നടക്കും മുമ്പേ 3 പേരില്‍ നിന്ന് 25 ലക്ഷം രൂപവീതം കോഴവാങ്ങി നിയമനം ഉറപ്പിച്ചുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് മന്‍സൂര്‍ അലിയുടെ പരാതി. മന്‍സൂറിന്‍റെ പരാതിയില്‍ ഹൈക്കോടതി ബാങ്കിലെ നിയമന നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. അഴിമതിയെ കുറിച്ച്‌ അന്വേഷിച്ച്‌ 2 മാസത്തിനകം സഹകരണ ജോയിന്‍റ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കണം.

യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ പരാതിയെ കുറിച്ച്‌ തുടക്കത്തില്‍ മൗനം പാലിച്ച കോണ്‍ഗ്രസ് ജില്ല നേതൃത്യം ഹൈക്കോടതി ഉത്തരവ് വന്നതോടെ അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണത്തില്‍ ബാങ്ക് പ്രസിഡന്‍്റ് കളത്തില്‍ അഷാഫിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തി. ബാങ്ക് പ്രസിഡന്‍റിനൊപ്പം മറ്റ് രണ്ട് പ്രാദേശിക നേതാക്കളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.വിശദമായ തുടര്‍ അന്വേഷണത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി ഉണ്ടാകും. യുഡിഎഫ് ഭരണ സമിതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് തന്നെ ഹൈക്കോടതിയെ സമീപിച്ചത് കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ തലവേദനയായിരിക്കുകയാണ്. ആരോപണ വിധേയര്‍ക്കെതിരെ പെട്ടെന്ന് നടപടിയെടുത്ത് തത്കാലം വിവാദം ഒഴിവാക്കനാണ് സംസ്ഥാന നേതൃത്വത്തി നിര്‍ദേശം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...

ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ല ; ഭരണ വീഴ്ചകളും കാരണമായെന്ന്...

0
വിശാഖപട്ടണം: ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ലെന്നും രാജ്യത്തെ...

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...