വന്ദനാദാസ് കൊലപാതകം; സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി ക്രൈംബ്രാഞ്ച്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഡോ. വന്ദനാ ദാസിൻ്റെ കൊലപാതകത്തിൽ ജയിലിൽ കഴിയുന്ന പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈം ബ്രാഞ്ച് സംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കൊട്ടാരക്കര കോടതിയിലാണ് അപേക്ഷ സമർപ്പിക്കുക. സംഭവ ദിവസത്തെ സിസിടിവി ദ്യശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്ക്കുകളും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കും. കേസിൽ നിർണായകമാകുന്ന ദൃശ്യങ്ങളാണ് കോടതിയിൽ സമർപ്പിക്കുക. സംഭവത്തെ കുറിച്ച് ആരോഗ്യവകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവിക്കും ആരോഗ്യ ഡയറക്ടര്‍ക്കും ഇന്ന് സമർപ്പിക്കും.

പുലർച്ചെ ആശുപത്രിയിലെത്തിയ സന്ദീപ് വന്ദനാ ദാസിനെ കുത്തി കൊലപ്പെടുത്തുന്നതിന് മുമ്പുള്ള ദൃശ്യങ്ങളാണ് ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചത്. കൊലപാതകം നടന്ന ദിവസവും തലേ ദിവസവും പ്രതിയായ സന്ദീപിനെ കണ്ടവരില്‍നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. ജയിലിൽ കഴിയുന്ന സന്ദീപിന് മാനസിക രോഗം ഇല്ലെന്ന റിപ്പോർട്ട് കേസിലെ പ്രധാന വഴിത്തിരിവാകുമെന്നും മാരകമായ ലഹരി വസ്തുക്കൾ പ്രതി ഉപയോഗിച്ചിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. എഡിജിപി എം ആര്‍ അജിത്കുമാര്‍ എല്ലാദിവസവും ഓണ്‍ലൈനില്‍ യോഗം ചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്. ഐജി സ്പര്‍ജന്‍കുമാര്‍, ഡിഐജി ആര്‍ നിശാന്തിനി, എസ്പി എം എന്‍ സുനില്‍, അഡീഷണല്‍ എസ്പി സന്തോഷ്കുമാര്‍ എന്നിവരുടെ മേൽ നോട്ടത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ

0
അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ...

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തി

0
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്...

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...