വന്ദേഭാരതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ ഒട്ടിച്ച് വൃത്തികേടാക്കി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വന്ദേഭാരതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ ഒട്ടിച്ച് വൃത്തികേടാക്കി. വന്ദേഭാരത് ഷൊര്‍ണൂരില്‍ നിര്‍ത്തിയപ്പോള്‍ വികെ ശ്രീകണ്ഠന്‍ എംപിയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് പോസ്റ്ററുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒട്ടിക്കുകയായിരുന്നു. അതേസമയം വന്ദേഭാരത് ട്രെയിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ശ്രീകണ്ഠന്‍ എംപി രംഗത്തെത്തിയിരുന്നു. ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ വന്ദേഭാരത് ട്രെയിന്‍ തടയുമെന്നും എംപി പറഞ്ഞിരുന്നു.

പ്രധാനമന്ത്രി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്ന് ഫ്ളാഗ് ഓഫ് ചെയ്തതോടെയാണ് കേരളത്തില്‍ വന്ദേഭാരത് യാത്ര ആരംഭിച്ചത്. ഇന്ന് ഉച്ചയ്ക്ക് 11.30 ഓടെയാണ് പ്രധാനമന്ത്രി വന്ദേ ഭാരത് ഫ്ളാഗ് ഓഫ് ചെയ്തത്. പ്രത്യേകം ക്ഷണം ലഭിച്ച യാത്രക്കാരും, മതമേലധ്യക്ഷന്മാരും, മാധ്യമ പ്രവര്‍ത്തകരുമാണ് ആദ്യ വന്ദേ ഭാരത് എകസ്പ്രസില്‍ ഇടംനേടിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ശശി തരൂര്‍ എംപി എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. തുടര്‍ന്ന് യാത്രക്കാരുമായി വന്ദേ ഭാരത് ആദ്യ സര്‍വീസ് ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ : 265 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കാൻ സർ‌ക്കാർ ആലോചന

0
തിരുവനന്തപുരം : പി എം ശ്രീയിൽ മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെ...

പതിവായി ദേശീയപാത ഉപയോഗിക്കുന്ന വാഹനങ്ങൾക്കുളള ഇളവ് കെഎസ്ആർടിസിക്കും ബാധകം : നിതിൻ ഗഡ്കരി

0
കൊല്ലം : ദേശീയപാത ഫീസ് ചട്ടങ്ങൾ പ്രകാരം പതിവായി ദേശീയപാത ഉപയോഗിക്കുന്ന...

ആസൂത്രണ ബോര്‍ഡിലെ പരീക്ഷാ ക്രമക്കേട് ; ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റിലേക്ക് എസ്ഐടി

0
തിരുവനന്തപുരം : സംസ്ഥാനത്തെ ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടിൽ പിഎസ്‍സി ഉദ്യോഗസ്ഥരുടെ...

പി എസ് സി പരീക്ഷ ക്രമക്കേട് : ഓൺ സ്ക്രീൻ മാർക്കിങ്ങിന്റെ ലോഗിൻ ലോക്ക്...

0
തിരുവനന്തപുരം : മൂല്യം നിർണയം നടത്തിയതിന്റെ പരിശോധനക്കാണ് എസ്ഐടി ഇടപെടൽ. പരീക്ഷാ...