വന്ദേ ഭാരതിന് വേണ്ടി ട്രെയിനുകൾ പിടിച്ചിടുന്നത് തുടരും ; പരാതികൾക്ക് ഉടൻ പരിഹാരമാകില്ല

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : എറണാകുളം-അമ്പലപ്പുഴ റൂട്ടിൽ വന്ദേ ഭാരതിന് വേണ്ടി ട്രെയിനുകള്‍ പിടിച്ചിടുന്നുവെന്ന പരാതിക്ക് ഉടനൊന്നും പരിഹാരത്തിന് സാധ്യതയില്ല. ഒരു ട്രാക്ക് മാത്രമുള്ള ഈ ഭാഗത്ത് പാത ഇരട്ടിപ്പിക്കൽ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതാണ് കാരണം. അടുത്തിടെ പാത ഇരട്ടിപ്പിക്കലിന് അനുമതി ലഭിച്ച തുറവൂര്‍-അമ്പലപ്പുഴ റൂട്ടിൽ ഡിസംബറോടെ മാത്രമേ നിർമാണ ജോലികൾ തുടങ്ങാനാവൂവെന്ന് എഎം ആരിഫ് എംപി പറഞ്ഞു. ആലപ്പുഴ എറണാകുളം റൂട്ടിലെ യാത്രക്കാര്‍ക്ക് പാസഞ്ചർ ട്രെയിന്‍ ഉള്‍പ്പടെ വൈകുന്നത് മൂലം സമയത്ത് വീട്ടിലും ഓഫീസിലും എത്താൻ കഴിയാത്ത സ്ഥിതി നേരത്തെ തന്നെ ഉണ്ടായിരുന്നു. വന്ദേ ഭാരത് വന്നതോടെ ദുരിതം ഇരട്ടിച്ചു. അമ്പലപ്പുഴ-എറണാകളും റൂട്ടിൽല് ഒറ്റ ട്രാക്ക് മാത്രമേയുള്ളൂ എന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.

എറണാകുളം മുതല്‍ തുറവൂർ പാത ഇരട്ടിപ്പിക്കലിന്റെ സ്ഥലമേറ്റെടുക്കൽ നടപടി പുരോഗമിക്കുകയാണ്. തുറവൂർ മുതല്‍ അമ്പലപ്പുഴ വരെ പാത ഇരട്ടിപ്പിക്കലിന് പിഎം ഗതിശക്തി പദ്ധതിയിൽ ഉൾപ്പെടുത്തി അടുത്തിടെയാണ് അനുമതി കിട്ടിയത്. പാത ഇരട്ടിപ്പിക്കലിന് ഫണ്ട് എത്തിയാലേ നടപടികൾ തുടങ്ങാനാകൂ. 45 കിലോമീറ്റർ ദൂരം പാത ഇരട്ടിപ്പിക്കാൻ 1262 കോടി രൂപ ചിലവ് വരുമെന്നാണ് കണക്ക്. സാങ്കേതിക നടപടികളെല്ലാം പൂര്‍ത്തിയാക്കി ഇരട്ടപ്പാതയുടെ നിര്‍മാണം എന്ന് തുടങ്ങാന്‍ കഴിയുമെന്നാണ് പ്രധാന ചോദ്യം. ഉദ്യോഗസ്ഥ ഭരണ തലത്തില്‍ ശക്തമായ സമ്മര്‍ദ്ദവും ജനപ്രതിനിധികളുടെ തുടർച്ചയായ ഇടപെടലും ആവശ്യമാണെന്ന് യാത്രക്കാരും പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു ; ലക്ഷ്യങ്ങള്‍ വിവരിച്ച്‌ മുഖ്യമന്ത്രി

0
തിരുവനന്തപുരം : യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു. ചെയറിലെത്തിയ...

‘ലോസ്റ്റ് കനേഡിയൻസ് ’ നിയമപ്രകാരം നൽകിയ പൗരത്വ സർട്ടിഫിക്കറ്റുകൾ സസ്‌പെൻഡ് ചെയ്ത് കാനഡ ;...

0
ഒട്ടാവ: ‘ലോസ്റ്റ് കനേഡിയൻസ് ’ നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ പൗരത്വം നേടിയ ആയിരക്കണക്കിന്...

നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ പുഷ്പ കൃഷി ആരംഭിച്ചു

0
അത്തിക്കയം : വരാനിരിക്കുന്ന ഓണാഘോഷത്തിന് ആവശ്യമായ പൂക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക...

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...