പത്തനംതിട്ട: ബിജെപി പ്രവർത്തകരെ ഒന്നടങ്കo ആവേശത്തിലാഴ്ത്തി തിരഞ്ഞെടുപ്പ് പത്രിക. അതിലെ ഏറെ ശ്രദ്ധേയമായ ഇനമാണ് ‘വന്ദേ ഭാരതിന്റെ അസ്സംബ്ലിംഗ് യൂണിറ്റ്’ ആയി ഒരു റയില്‍ കോച്ച് ഫാക്റ്ററി. പത്തനംതിട്ടയില്‍ അനുയോജ്യമായ സ്ഥലത്ത് സ്ഥാപിക്കാന്‍ സാധ്യതാപഠനം നടത്തുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ കെ ആന്റണി ഉറപ്പുനൽകുന്നു. ബിജെപി തിരഞ്ഞെടുപ്പ് പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദ്ധാനമാണ് ഇത്. ഇതോടെ മലയോര ജില്ലയുടെ മുഖച്ഛായ തന്നെ മാറുമെന്നത് ഉറപ്പാണ്. അസ്സംബ്ലിംഗ് യൂണിറ്റ് എന്നാല്‍ ഷെല്‍ പാര്‍ട്‌സ് മുതല്‍ ഫര്‍ണിഷിംഗ് പാര്‍ട്ട്‌സ് വരെ കമ്പനികള്‍ക്ക് ടെന്‍ഡര്‍ വിളിച്ച് ഔട്ട്‌സോഴ്‌സ് ചെയ്യുന്നത് ഈ ഫാക്ടറിയില്‍ കൊണ്ടുവന്ന് അസ്സംബിള്‍ ചെയ്ത് കോച്ചുകളാക്കി ഫര്‍ണിഷിംഗ് ചെയ്ത് റയില്‍വേ ലൈനിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലൂടെ യുവാക്കൾക്ക് ജോലി സാധ്യതകളും വർധിക്കും.
ഇതോടെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗും ഒക്കെ പഠിക്കുന്നവര്‍ക്ക് കേരളത്തില്‍ തന്നെ തൊഴിൽ നേടാൻ സാധിക്കും. കോച്ച് ഫാക്റ്ററി തുടങ്ങിയാല്‍ അനുബന്ധ കമ്പനി എക്കോ സിസ്റ്റം ഉണ്ടായി വരുന്നതിനാല്‍ സമീപ പഞ്ചായത്തുകള്‍ക്ക് വരുമാനം വർധിക്കുന്ന പദ്ധതിയായ് അത് മാറും. ഫിനാന്‍ഷ്യല്‍ ചെയിന്‍ റിയാക്ഷന്‍ വലുതാണ്. പൊതുമേഖലയില്‍ ഫുള്‍ ആയ് ഒരു കോച്ച് ഫാക്ടറി തുടങ്ങിയാല്‍ ആ നാട്ടുകാര്‍ക്ക് ഇത്ര ബെനിഫിറ്റ് കിട്ടിയെന്ന് വരില്ല. അതിനുള്ള മിനിമം 300 ഏക്കര്‍ സ്ഥലലഭ്യതയും വേണം. പക്ഷേ വന്ദേ ഭാരത് അസ്സംബ്ലിംഗ് യൂണിറ്റിന് 25 ഏക്കര്‍ തന്നെ ധാരാളമാണ്. പത്തനംതിട്ടയിലെ ഏക റയില്‍വേ സ്‌റ്റേഷന്‍ തിരുവല്ല ആണ്. കുന്നന്താനം പാമല എസ്‌റ്റേറ്റില്‍ ഏറ്റെടുക്കലുകള്‍ നടത്തി ഫാക്ടറി വന്നാല്‍ തൊട്ടടുത്തുള്ള റയില്‍വേ സ്‌റ്റേഷനിലേക്ക് റയില്‍ പാത ഉണ്ടാക്കുന്നത് എളുപ്പമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ അനുയോജ്യമായ മറ്റൊരിടം തേടേണ്ടിവരില്ല. വിജയം ഉറപ്പായാൽ കേരളത്തിന്റെ ഇന്‍ഡസ്ട്രിയല്‍ എക്കോ സിസ്റ്റം സാധ്യതകൾ വർധിപ്പിക്കുന്ന തരത്തില്‍ വന്ദേഭാരത് കോച്ച് ഫാക്ടറിയ്‌ക്കായി പരമാവധി ശ്രമിക്കും എന്നുള്ള അനില്‍ കെ ആന്റണിയുടെ നയരേഖാ പ്രഖ്യാപനം ഇപ്പോൾ പത്തനംതിട്ടക്കാർക്ക് ഏറെ പ്രതീക്ഷയാണ് നൽകുന്നത്.