വന്ദേ സാധാരണ്‍ നവംബര്‍ 15ന് മുമ്പ് ഓടിത്തുടങ്ങും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വന്ദേ ഭാരതിന് പിന്നാലെ സാധാരണക്കാരെ ഉന്നമിട്ട് റെയില്‍വേ അവതരിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസായ വന്ദേ സാധാരണ്‍ നവംബര്‍ 15ന് മുമ്ബ് ഓടിത്തുടങ്ങും. രാജ്യത്തെ ഏറ്റവും തിരക്കേറിയ സെക്ടറുകളിലാണ് നോണ്‍ എ.സി വന്ദേ സാധാരണ്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുകയെന്ന് റെയില്‍വെ അറിയിച്ചു. ഇതിനായി തിരഞ്ഞെടുത്ത ഒമ്പത് റൂട്ടുകളില്‍ എറണാകുളം ഗുവാഹത്തിയും ഇടംപിടിച്ചിട്ടുണ്ട്. 130 കിലോമീറ്ററാണ് ട്രെയിനിന്റെ ശരാശരി വേഗത.
22 കോച്ചുകളുള്ള വന്ദേ സാധരന്‍ ട്രെയിന്‍ മുന്നിലും പിന്നിലും എഞ്ചിനുകള്‍ സ്ഥാപിച്ച്‌ പുഷ്പുള്‍ മോഡില്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സാധാരണക്കാര്‍ കാര്യമായി ഉപയോഗിക്കാത്ത വന്ദേ ഭാരതിനായി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നത് കാരണം സ്ഥിരം യാത്രക്കാര്‍ അനുഭവിക്കുന്ന യാത്രാ പ്രതിസന്ധിക്ക് വന്ദേ സാധാരണിന്റെ വരവ് പരിഹാരമാകും. ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിക്കുന്ന വന്ദേ മെട്രോ സര്‍വീസുകളും റെയില്‍വേ ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. ഇതിനായി കേരളത്തില്‍ നിന്ന് പത്ത് റൂട്ടുകള്‍ പരിഗണയിലെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ നിന്ന് അഞ്ച് വീതം റൂട്ടുകളാണ് പരിഗണിക്കുന്നതെന്നാണ് വിവരം. വന്ദേ ഭാരത് എക്‌സ്പ്രസിന്റെ മിനി പതിപ്പായാണ് വന്ദേ മെട്രോ ട്രെയിനുകള്‍ നിര്‍മ്മിക്കുന്നത്. 200 കിലോമീറ്ററാണ് ദൂരപരിധി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വികസനത്തിൽ വ്യാപാരി വ്യവസായികളുടെ പങ്ക് മഹത്തരം : കെ.ഐ ഇടിക്കുള

0
പത്തനംതിട്ട : സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വളർച്ചക്ക് വ്യാപാരി വ്യവസായികളുടെ പങ്ക് മഹത്തരമായിരുന്നുവെന്നും...

കേരള സ്റ്റേറ്റ് എക്സര്‍വീസ് ലീഗ് മലയാലപ്പുഴ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിന ആഘോഷം നടന്നു

0
മലയാലപ്പുഴ : . കേരള സ്റ്റേറ്റ് എക്സര്‍വീസ് ലീഗ് മലയാലപ്പുഴ യൂണിറ്റിന്‍റെ...

പൊതുജനാരോഗ്യ മേഖലയിൽ അടിയന്തര മാറ്റങ്ങൾ അനിവാര്യം; സേവനനിലവാരം ഉറപ്പാക്കാൻ പുതിയ ക്യാമ്പയിനുമായി സിജെപി

0
ന്യൂഡൽഹി: രാജ്യത്തെ സർക്കാർ ആശുപത്രികളിലെ സേവനനിലവാരം പരിശോധിക്കാനായി പുതിയ ക്യാമ്പയിൻ പ്രഖ്യാപിച്ച്...

ജില്ലയില്‍ വില വര്‍ധിച്ചിട്ടും വാഴക്കുലകള്‍ കിട്ടാനില്ല : മറുനാടന്‍ കുലകള്‍ വിപണി കീഴടക്കുന്നു

0
പത്തനംതിട്ട : ജില്ലയില്‍ വാഴക്കുല വിപണയില്‍ വില കുതിച്ചുയരുമ്പോഴും വാഴക്കുലകള്‍ ലഭ്യമല്ലാത്തത് കര്‍ഷകരെ...