വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയര്‍ ഇന്ത്യ കൊച്ചിയില്‍ നിന്നു നേരിട്ട് ലണ്ടനിലേക്കും തിരിച്ചും വിമാന സര്‍വ്വീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയര്‍ ഇന്ത്യ കൊച്ചിയില്‍ നിന്നു നേരിട്ട് ലണ്ടനിലേക്കും തിരിച്ചും വിമാന സര്‍വ്വീസ് നടത്തും. ഈ മാസം 28 മുതല്‍ അടുത്ത മാസം 27 വരെയാണ് സര്‍വ്വീസുകള്‍. ആഴ്ചയില്‍ രണ്ട് സര്‍വ്വീസുകളാണ് ഉണ്ടാകുക.

ഞായറാഴ്ച പുലര്‍ച്ചെ 12.15ന് ലണ്ടനില്‍ നിന്നു കൊച്ചിയിലെത്തുന്ന വിമാനം ഉച്ചയ്ക്കു 12.20ന് മടങ്ങും. വെള്ളിയാഴ്ച പുലര്‍ച്ചെ നാലിന് എത്തുന്ന രണ്ടാമത്തെ സര്‍വ്വീസ് രാവിലെ ആറിന് മടങ്ങും.

അതിനിടെ വിദേശത്തു നിന്നു കൊച്ചിയിലേക്ക് ഇന്നു 12 വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. എമിറേറ്റ്സിന്റെ ദുബായ്, എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനങ്ങള്‍ പുലര്‍ച്ചെയെത്തും. ഖത്തര്‍ എയര്‍വേയ്സിന്റെ 3 ദോഹ വിമാനങ്ങളില്‍ ആദ്യത്തേത് രാവിലെ 10.15നും രണ്ടാമത്തേതു രാത്രി 7.30നും മൂന്നാമത്തേത് 8.30നുമെത്തും. ഇന്‍ഡിഗോയുടെ മാലി വിമാനം രാവിലെ 11.30ന് വരും.

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് വിമാനം വൈകീട്ട് 5.35നെത്തും. കുവൈത്ത് എയര്‍വേയ്സിന്റെ കുവൈത്ത് വിമാനം 6.15നും ഇന്‍ഡിഗോയുടെ ദുബായ് വിമാനം രാത്രി എട്ടിനും നെടുമ്പാശ്ശേരി എത്തു. ഇന്‍ഡിഗോയുടെ ദോഹ വിമാനം 9.25നും ദമാം വിമാനങ്ങള്‍ 10നും 10.55നുമാണ് എത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...