റാന്നി : ജൂൺ ഒന്നിന് നടക്കുന്ന സ്കൂൾ പ്രവേശനോത്സവം പൊതു സമൂഹത്തെ അറിയിക്കുന്നതിനും വിദ്യാലയത്തിലേക്ക് ക്ഷണിക്കുന്നതിനുമായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പൊതു ഇടങ്ങളിൽ പോസ്റ്റർ പതിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി സമഗ്ര ശിക്ഷാ കേരളായാണ് പോസ്റ്റർ തയാറാക്കിയത്. അങ്ങാടി പഞ്ചായത്ത്‌തല പ്രവേശനോത്സവം വരവൂർ ഗവ യു പി സ്കൂളിൽ ആണ് നടക്കുന്നത്.
അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റെജി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷനും വാർഡ് മെമ്പറുമായ ബി സുരേഷ്, എസ്.എം.സി ചെയർമാൻ മാത്തുക്കുട്ടി, പ്രഥമധ്യാപിക ജയശ്രീ ദേവി, സി ആർ സി കോ -ഓർഡിനേറ്റർ എസ് ദിവ്യശ്രീ, സ്പെഷ്യൽ എഡ്യൂക്കേറ്റർ ഹിമ മോൾ സേവ്യർ, ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു