വട്ടപ്പാറ വളവില്‍ വീണ്ടും അപകടം ; ചരക്ക് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ദേശീയപാത 66ലെ വളാഞ്ചേരി വട്ടപ്പാറ വളവില്‍ ഇന്നലെ മൂന്നു പേര്‍ മരിച്ച അതേ അപകടസ്ഥലത്ത് ഇന്നും അപകടം. ചരക്ക് ലോറി വട്ടപ്പാറ പ്രധാന വളവില്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. സ്ഥിരം അപകടമേഖലയായ ഈ വളവ് ഒഴിവാക്കിയുള്ള സമാന്തര പാതയുടെ നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതില്‍ നാട്ടുകാര്‍ പലവട്ടം പരാതിപ്പെട്ടിട്ടുണ്ട്. ഇതിനിടെയാണ് വീണ്ടും അപകടം ഉണ്ടായത്. അതേസമയം കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് ലോറി മറിഞ്ഞ് മൂന്നു പേര്‍ മരണപ്പെട്ടിരുന്നു.

തൃശൂര്‍ ചാലക്കുടിയിലേക്ക് സവാള കയറ്റി പോയ ലോറിയാണ് മറിഞ്ഞത്. അപകടത്തില്‍പ്പെട്ട ലോറിയുടെ ക്യാബിനില്‍ മൂന്ന് പേര്‍ ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്നു. ഏറെ നേരത്തെ ശ്രമഫലമായി ക്യാബിന്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ഇന്നലെ രാവിലെ 7.20നായിരുന്നു അപകടം. വട്ടപ്പാറ വളവില്‍വച്ച് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 30 അടി താഴ്ചയിലേക്കു ലോറി മറിഞ്ഞയുടനെ തന്നെ നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് നടക്കാവ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മൂന്നുപേരും മരണപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് അവലോകന...

0
തമിഴ്‌നാട്: നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി...

മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...

ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ പശുക്കിടാവ് ചത്തു : ആക്രമിച്ചത് കടുവയെന്ന് സംശയം

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രണത്തില്‍ പശുക്കിടാവ് ചത്തു. മണ്ണില്‍പുത്തന്‍ വീട്ടില്‍...

വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...