ചാരായം വാറ്റിയ കേസില്‍ യുവമോര്‍ച്ച ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

എടത്വ : ചാരായം വാറ്റിയ കേസില്‍ യുവമോര്‍ച്ച ആലപ്പുഴ ജില്ലാ ഉപാധ്യക്ഷന്‍ അറസ്റ്റില്‍. യുവമോര്‍ച്ച ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് അനൂപിനെയാണ് എടത്വ പോലീസ് അറസ്റ്റ് ചെയ്തത്. അനൂപിന്റെ സഹോദരനെയും കേസില്‍ നേരത്തെ പിടികൂടിയിരുന്നു.

കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. കൊവിഡ് പ്രതിരോധ നടപടികളില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പാസിന്റെ മറവിലായിരുന്നു മദ്യവില്‍പന നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. സംഘത്തിലെ ആറ് പ്രതികളെ എടത്വ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വാറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട് എടത്വയില്‍ പിടിയിലായവരില്‍ നിന്നാണ് അനൂപിനെക്കുറിച്ച്‌ സൂചനകള്‍ ലഭിച്ചത്.

കുട്ടനാട് റെസ്‌ക്യൂ ടീം എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റ് കൂടിയായിരുന്നു അനൂപ്. സന്നദ്ധപ്രവര്‍ത്തനം ചെയ്യുന്നു എന്ന് വരുത്തിത്തീര്‍ത്ത് അതിന്റെ മറവിലായിരുന്നു ചാരായ വില്‍പ്പനയെന്ന് പോലീസ് പറഞ്ഞു. എടത്വ മുതല്‍ ഹരിപ്പാടു വരെയുള്ള പ്രദേശങ്ങളിലായിരുന്നു അനൂപും സംഘവും ചാരായം എത്തിച്ചിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...