കോട്ടയം: പാമ്പ് കടിയേറ്റ് ചികില്‍സയില്‍ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യ നില വീണ്ടും ഗുരുതരമായി. ഇപ്പോഴും വെന്‍ഡിലേറ്ററിലാണ് കഴിയുന്നത്. ചൊവ്വാഴ്ച അദ്ദേഹം ഡോക്ടര്‍മാരുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നു. നേരത്തെ അദ്ദേഹത്തിന്റെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലേക്ക് വന്നിരുന്നു. മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ആരോഗ്യ നിലയിൽ മാറ്റം സംഭവിക്കുകയായിരുന്നു. ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയില്‍ നിന്ന് മൂര്‍ഖന്‍പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച 4.30-ഓടെയാണ് വാവ സുരേഷിന് കടിയേറ്റത്.
പാമ്പ് കടിയേറ്റ് ചികില്‍സയില്‍ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യ നില വീണ്ടും ഗുരുതരമായി
RECENT NEWS
Advertisment



























