വയലത്തല പ്രസാദ് സൗണ്ട്സ് ഉടമ എം.സി പ്രസാദ് വൈദ്യുതാഘാതമേറ്റു മരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വയലത്തല പ്രസാദ് സൗണ്ട്സ് ഉടമ ജോലിക്കിടെ വൈദ്യുതാഘാതമേറ്റു മരിച്ചു. വയലത്തല ചാക്കപ്പാലം മേപ്രത്ത് ചന്ദ്രശേഖരന്‍ നായരുടെ മകന്‍ എം.സി പ്രസാദ് നായര്‍ (48) ആണ് മരിച്ചത്. ലൈറ്റ് ആന്‍ഡ് സൗണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരളയുടെ  റാന്നി മേഖലാ സെക്രട്ടറിയായിരുന്നു. പ്രസാദിന്റെ ആകസ്മിക വേര്‍പാടില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള പത്തനംതിട്ട ജില്ലാക്കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

ഉതിമൂടിനു സമീപം പന്തളംമുക്കില്‍ മരണം നടന്ന വീട്ടില്‍ ലൈറ്റിന്‍റെ ജോലികള്‍ ചെയ്യുന്നതിനിടെ ഇന്നു വൈകിട്ടു നാലിനായിരുന്നു അപകടം. വൈദ്യുതി ലൈനിനു മുകളിലൂടെ ഇലക്ട്രിക് കേബിള്‍ എറിഞ്ഞതോടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. വടശ്ശേരിക്കര ബംഗ്ലാംകടവ് മേപ്പുറത്തു വീട്ടില്‍  ശ്രീലേഖയാണ് ഭാര്യ. മക്കള്‍ – ഗീതു പ്രസാദ്,  ഗംഗാ പ്രസാദ്‌ (ഇരുവരും വിദ്യാര്‍ഥികള്‍ ). കൂടുതല്‍ വിവരങ്ങള്‍ക്ക് 94955 54646 സന്തോഷ്‌.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...