എസ്.ഐയെ വെട്ടിക്കൊലപ്പെടുത്തിയത് കുട്ടിക്കുറ്റവാളികള്‍ ; നാലുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തിരുച്ചിറപ്പള്ളിയിലെ പുതുക്കോട്ടയില്‍ എസ്.ഐയെ വെട്ടിക്കൊലപ്പെടുത്തിയത് കുട്ടിക്കുറ്റവാളികള്‍. സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റില്‍. ഇതില്‍ ഒരാള്‍ പത്തൊൻമ്പതുകാരനും മറ്റുള്ളവര്‍ 10,17 വയസുകാരുമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് തിരുച്ചിറപ്പള്ളി ജില്ലയിലെ നവല്‍പെട്ട് പോലീസ് സ്റ്റേഷനിലെ സ്പെഷ്യല്‍ എസ്.ഐ ആയിരുന്ന ഭൂമിനാഥനെ രാത്രികാല പരിശോധനയ്ക്കിടെ പുതുക്കോട്ടയ്ക്കു സമീപം വച്ച്‌ മോഷ്ടാക്കള്‍ വളഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്. നവല്‍പ്പെട്ട് സ്‌റ്റേഷന്‍ പരിധിയില്‍ ആടുകളെ മോഷ്ടിക്കുന്നത് പതിവായിരുന്നു. ബൈക്കില്‍ ചിലര്‍ ആടിനെ കടത്തുന്നത് എസ്. ഐ കണ്ടു. അദ്ദേഹം ഇവരെ ബൈക്കില്‍ പിന്തുടര്‍ന്നു. ഏറെ ദൂരം പോയപ്പോള്‍ മോഷ്ടാക്കള്‍ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ശരീരത്തില്‍ 30 വെട്ട് ഏറ്റിട്ടുണ്ട്. സമീപത്തെ റെയില്‍വേ ഗേറ്റിന് സമീപമാണ് മൃതദേഹം രാവിലെ നാട്ടുകാര്‍ കണ്ടെത്തിയത്.

വെള്ളം നിറഞ്ഞ വഴിയില്‍ കവര്‍ച്ചക്കാരുടെ ബൈക്ക് നിന്നുപോയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അവിടെ വെച്ച്‌ എസ്‌ഐയുമായി ഏറ്റുമുട്ടല്‍ നടന്നിരിക്കാമെന്നാണ് സൂചന. ഭൂമിനാഥന്റെ കുടുംബത്തിന് തമിഴ്നാട് സര്‍ക്കാര്‍ ഒരു കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരു അംഗത്തിന് സര്‍ക്കാര്‍ ജോലിയും നല്‍കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...