റാന്നി ബിആർസിയിൽ വായനച്ചങ്ങാത്തം

For full experience, Download our mobile application:
Get it on Google Play

റാന്നി : ഭാവനയുടെയും സങ്കല്പങ്ങളുടെയും ലോകത്തിലൂടെ വളരെ രസകരമായി കുട്ടികളെ വായനയിലേക്കും എഴുത്തിലേക്കും നയിക്കാൻ രക്ഷിതാക്കളെ കൂടി പങ്കാളികളാക്കുന്ന സമഗ്ര ശിക്ഷ കേരളയുടെ സവിശേഷ സ്വതന്ത്ര വായനാ പരിപോഷണ പദ്ധതിയാണ് വായനച്ചങ്ങാത്തം. രക്ഷിതാക്കളുടെ ജനകീയ രചനോത്സവവും പുസ്തക പ്രസാധനവും കൂടി ലക്ഷ്യമിടുന്ന വായനച്ചങ്ങാത്ത ത്തിന്റെ ഒന്ന്, രണ്ട് ക്ലാസുകളിലെ അധ്യാപകർക്കുള്ള ക്ലസ്റ്റർ തല പരിശീലനത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ബിന്ദു റെജി റാന്നി ബി ആർ സി യിൽ ഉദ്ഘാടനം ചെയ്തു.

ബി പി സി ഷാജി എ സലാം വിഷയാവതരണം നടത്തി. പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ ജോൺ എബ്രഹാം അധ്യക്ഷത വഹിച്ചു. പ്രൈമറി വിദ്യാഭ്യാസ മേഖലയിൽ സവിശേഷ ഇടപെടലുകൾ നടത്തി ശ്രദ്ധേയായ സുധാ ഭാസി മുഖ്യപ്രഭാഷണം നടത്തി. സി ആർ സി സി മാരായ ദിവ്യ.എസ്, ദീപ്തി എസ്, ഗീത എസ്, സൈജു സക്കറിയ, ബീനാമ്മ കോശി, സ്പെഷ്യൽ എഡ്യൂക്കേറ്റർ രാജശ്രീ ആർ, നിമിഷ അലക്സ്‌ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...