വയ്യാറ്റുപുഴ സഹകരണ ബാങ്ക്‌ തട്ടിപ്പ് ‌: സി പി ഐ എം നേതാവിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പരാതി ലഭിച്ച് മാസങ്ങൾക്ക് ശേഷം വയ്യാറ്റുപുഴ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ തട്ടിപ്പില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു. ചിറ്റാര്‍ എസ്‌.ഐ രജിത്‌കുമാറിനാണ്‌ അന്വേഷണ ചുമതല. 18 ലക്ഷം രൂപയുടെ തട്ടിപ്പാണ്‌ ബാങ്കില്‍ നടന്നത്‌. ഒരു വര്‍ഷം മുന്‍പ്‌ നടന്ന തട്ടിപ്പിന്‌ ബാങ്ക്‌ ഭരണസമിതി കഴിഞ്ഞ ജൂലൈ 15 നാണ്‌ ചിറ്റാര്‍ പോലീസില്‍ പരാതി നല്‍കിയത്‌. ഒരു ജനപ്രതിനിധിയുടെ ഇടപെടലിനെ തുടര്‍ന്ന്‌ പരാതിയിലുള്ള അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്ന്‌ ആരോപണം ഉയര്‍ന്നിരുന്നു.

സി.പി.എം ചിറ്റാര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന പി.ബി. ബിജുവാണ്‌ സ്വര്‍ണപ്പണയത്തിലൂടെ അംഗങ്ങള്‍ അറിയാതെ അവരുടെ പേരില്‍ വായ്‌പയെടുത്ത്  തട്ടിപ്പ്‌ നടത്തിയത്‌. തട്ടിപ്പ് കയ്യോടെ പിടികൂടിയപ്പോള്‍ ഒമ്പതു ലക്ഷത്തോളം രൂപ തിരികെ അടച്ച്‌ തലയൂരി. ശേഷിച്ച ഒമ്പതു ലക്ഷം അടയ്‌ക്കാന്‍ പദ്ധതിയൊന്നുമില്ലെന്ന്‌ കണ്ടപ്പോഴാണ്‌ ബാങ്ക്‌ ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം ചേര്‍ന്ന്‌ പോലീസില്‍ പരാതി നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്‌.

ലോക്കല്‍ സെക്രട്ടറി തന്നെ വമ്പന്‍ തട്ടിപ്പ്‌ നടത്തിയതോടെ സി.പി.എം വെട്ടിലായി. ഇയാളെ പാര്ട്ടിയില നിന്ന്‌ പുറത്താക്കുന്നതിന്‌ പകരം തരം താഴ്‌ത്തുക മാത്രമാണ്‌ ചെയ്‌തത്‌. തട്ടിപ്പില്‍ സി.പി.എം നേതാക്കള്‍ രണ്ടു തട്ടിലായി. ഒരു വിഭാഗം ബിജുവിനെ രക്ഷിക്കാനും മറുപക്ഷം ശിക്ഷിക്കാനുമുള്ള നടപടികള്‍ക്ക്‌ രൂപം നല്‍കി. കോവിഡും ഓണവുമൊക്കെയായതു കൊണ്ടാണ്‌ അന്വേഷണം വൈകിയത്‌ എന്ന മറുപടിയാണ്‌  പോലീസ് പറയുന്നത്.

നാട്ടുകാരുടെ പണം  തട്ടിയെടുത്തയാള്‍ സി.പി.എം നേതാവായതു കൊണ്ട്‌ മാത്രമാണ്‌ പോലീസ്‌ നടപടി എടുക്കാതിരിക്കാൻ താമസിച്ചത് എന്നാണ്  ആക്ഷേപം ഉയർന്നിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...