കണ്ണൂര്‍ : കോടതി വിധിയിലൂടെ നീതി ലഭ്യമായെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍.നിയമനം ശരിയാണെന്ന് കോടതിയും അംഗീകരിച്ചുവെന്നും വൈസ് ചാന്‍സിലര്‍ എന്ന പദവിയില്‍ ഇരുന്ന് ചാന്‍സിലറുടെ നടപടികളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം വിസി യുടെ പുനര്‍ നിയമനം രാഷ്ടീയ മുതലെടുപ്പിന് ഉപയോഗിച്ചവര്‍ക്കുള്ള കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധി. പുനര്‍ നിയമനത്തിന്‍റെ പേരില്‍ ഏറെ അപമാനിക്കപ്പെട്ടെങ്കിലും കോടതി വിധി അനുകൂലമായപ്പോഴും തികഞ്ഞ പക്വതയോടെയായിരുന്നു ഡോ.ഗോപിനാഥ് രവീന്ദ്രന്‍റെ പ്രതികരണം.
വൈസ് ചാന്‍സിലര്‍ പദവിയിലിരുന്ന് രാഷ്ട്രീയ പ്രതികരണത്തിന് ഇല്ലെന്നും ചാന്‍സിലറുടെ നടപടികളില്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനത്തില്‍ ചട്ടലംഘനം ഇല്ലെന്നും നിയമനം ശരിയായിരുന്നു എന്ന് ഹൈക്കോടതി വിധിയിലൂടെ വ്യക്തമായെന്നും ഡോ.ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. നിയമം അറിയാവുന്ന ആളാണ് ഗവര്‍ണര്‍. ഒഴിവാകണമെന്ന് പറഞ്ഞിരുന്നെങ്കില്‍ താന്‍ അതിന് തയ്യാറായിരുന്നു. ഹൈക്കോടതി വിധിയിലൂടെ നീതി ലഭ്യമായെന്നും വൈസ് ചാന്‍സിലര്‍ പറഞ്ഞു.