തിരുവല്ലയിലെ കള്ളനോട്ട് : സമഗ്രാന്വേഷണം നടത്തണം ; എം എൽ എ അടക്കമുള്ളവരുടെ രാഷ്ട്രീയ ഇടപെടല്‍ പുറത്തുകൊണ്ടുവരണം ; എസ്ഡിപിഐ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: തിരുവല്ലയിലെ കള്ളനോട്ട് സംഘത്തിൽ കൂടുതൽ പ്രതികൾ അടങ്ങിയിട്ടുണ്ടെന്ന വെളിപ്പെടുത്തൽ ഗൗരവമുള്ളതാണന്നും കേസിൽ രാഷട്രീയ ഇടപെടൽ വരാത്ത തരത്തിൽ സമഗ്രാന്വേഷണം വേണമെന്നും എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി താജുദ്ദീൻ നിരണം ആവശ്യപ്പെട്ടു. പിടിയിലായ സംഘത്തിന് ഭരണകക്ഷി എംഎൽഎയോടും കൂട്ടാളികളോടും ബന്ധമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തൽ അന്വേഷണ പരിധിയിൽ വരണം. കേസിലെ രാഷ്ട്രീയ ഇടപെടൽ നിലവിലെ അന്വേഷണത്തെ ബാധിക്കും. പ്രതികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം.

ജില്ലയില്‍ കള്ളനോട്ട് സംഘം വ്യാപകമാവുന്നതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തണം. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ നേതാക്കളെ പിടികൂടണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവല്ല കുറ്റപ്പുഴയിലെ ഹോം സ്റ്റേ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച നോട്ട് നിര്‍മാണ സംഘത്തെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയടക്കം നാലുപേരാണ് പോലീസ് പിടിയിലായത്. ഇവരുടെ മൊഴിയില്‍ നിന്നും നോട്ട് ഇരട്ടിപ്പിനായി ഉന്നതരുടെ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. ഇതിനായി പ്രതികളെ സമീപിച്ചവരില്‍ സമൂഹത്തിലെ ഉന്നതരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടുന്നു. സംസ്ഥാനത്തൊട്ടാകെ സംഘം ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് പ്രതികള്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ചിലവരെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും സംഭവം ഉന്നത ഏജന്‍സികള്‍ അന്വേഷിക്കണമെന്നും താജുദ്ദീൻ നിരണം ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...