Friday, March 29, 2024 5:08 pm

ഞങ്ങളുടെ പ്രവര്‍ത്തകരെ തെരുവ് ഗുണ്ടകളെ ഉപയോഗിച്ച്‌ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ പ്രതിരോധിക്കും : വി ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയാല്‍ കാല്‍ തല്ലിയൊടിക്കുമെന്നും നട്ടെല്ല് ചവിട്ടിയൊടിക്കുമെന്നാണ് പൊലീസും സിപിഎം ഗുണ്ടകളും ഭീഷണിപ്പെടുത്തുന്നത്. ഈ പോക്കാണെങ്കില്‍ പോലീസിനോടുള്ള സമീപനവും മാറ്റേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Lok Sabha Elections 2024 - Kerala

ഇ പി ജയരാജന്‍ ഉള്‍പ്പെടെയുള്ള സി പി എം നേതാക്കള്‍ ഇപ്പോള്‍ കറുപ്പിന്റെ വിമര്‍ശകരായി മാറിയിരിക്കുകയാണ്. കേരളത്തില്‍ ഫാസിസ്റ്റ് ഭരണകൂടം ഉണ്ടാകുന്നുവെന്നതിന്റെ മുന്നറിയിപ്പാണ് ഇപ്പോള്‍ കാണിച്ച്‌ കൂട്ടുന്നതെല്ലാം. മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ നിന്നും പുറത്തിറങ്ങുമ്പോൾ ജനങ്ങള്‍ വീടിനകത്ത് കയറി വാതില്‍ അടയ്‌ക്കേണ്ട സ്ഥിതിയാണ്. മുഖ്യമന്ത്രിയുടെ തേരോട്ടം ജനങ്ങളുടെ നെഞ്ചത്ത് കൂടിയാണ്.യു ഡി എഫ് സംഘര്‍ഷത്തിന് പോകാന്‍ ഉദ്ദേശിച്ചിട്ടില്ല. പക്ഷെ ഞങ്ങളുടെ പ്രവര്‍ത്തകരെ തെരുവ് ഗുണ്ടകളെ ഉപയോഗിച്ച്‌ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ പ്രതിരോധിക്കും.

പ്രവര്‍ത്തകരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്. മുഖ്യമന്ത്രി ആരാണ്, മഹാരാജാവാണോ, മഹാരാജാക്കന്‍മാര്‍ക്ക് പോലും ഉണ്ടായിരുന്നില്ലല്ലോ ഇത്രയും വലിയ സംരക്ഷണം.ഇത്രയും വലിയ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ അനങ്ങുന്നില്ല. രമേശ് ചെന്നിത്തലയുടെയോ ഉമ്മന്‍ ചാണ്ടിയുടെയോ വി.ഡി സതീശന്റെയോ കള്ളപ്പണം അമേരിക്കയിലേക്ക് അയച്ചെന്നല്ല ഷാജ് കിരണ്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും പണം അയച്ചെന്നാണ് പറഞ്ഞത്. അയാളെ ഒന്ന് ചോദ്യം ചെയ്യാനുള്ള ധൈര്യമെങ്കിലും സര്‍ക്കാര്‍ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടൂര്‍ വാഹനാപകടം : മകന്‍ മനക്കരുത്തുള്ളവന്‍, ആത്മഹത്യ ചെയ്യില്ല ; അനുജയെ അറിയില്ലെന്നും ഹാഷിമിന്റെ...

0
പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കിലെ വാഹനാപകടത്തില്‍ മരിച്ച ഹാഷിം ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്...

നാമനിര്‍ദേശ പത്രിക നാല് വരെ സമര്‍പ്പിക്കാം

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നാലുവരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം....

തളിക്കുളത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു

0
തൃശൂർ: തളിക്കുളത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു....

പൗരത്വ നിയമ ഭേദഗതിയിലെ നിഗൂഢത തിരിച്ചറിയണം : ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ്

0
തിരുവനന്തപുരം: ദുഃഖവെള്ളി സന്ദേശത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സഭാധ്യക്ഷന്മാർ. പൗരത്വ നിയമ...