കെ.എഫ്.സിക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി വി ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെതിരെ(കെ.എഫ്.സി) ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുങ്ങാന്‍ പോകുന്നു എന്ന് ഉറപ്പായ അനില്‍ അംബാനിയുടെ കമ്പനിയില്‍ 60 കോടി രൂപയുടെ നിക്ഷേപം നടത്തിയെന്നാണ് ആരോപണം. റിലയന്‍സ് കമഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് ( RCFL) എന്ന കമ്പനിയിലാണ് കോടികള്‍ നിക്ഷേപിച്ചത്. 2018 ല്‍ അനില്‍ അമ്പാനിയുടെ കമ്പനികള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്തായിരുന്നു നിക്ഷേപം. 60 കോടി 80 ലക്ഷം രൂപയാണ് ഈ സമയത്ത് നിക്ഷേപിച്ചത്. ഇക്കാര്യം കെ.എഫ്.സി.യുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍നിന്ന് മറച്ചുവെച്ചുവെന്ന് വി ഡി സതീശന്‍ ആരോപിച്ചു. 2018- 19 ലും 2019-20 ലലെയും വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഈ കമ്പനിയുടെ പേരില്ല. 2020- 21 ലാണ് കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഈ പേര് വരുന്നത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണം നിക്ഷേപിക്കരുതെന്ന് ചട്ടമുണ്ട്. 2019 ല്‍ റിലയന്‍സ് കമഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് പ്രവര്‍ത്തനം നിര്‍ത്തി. 7 കോടി 9 ലക്ഷം രൂപയാണ് കിട്ടിയത്. പലിശയടക്കം കിട്ടേണ്ട 101 കോടി നഷ്ടപ്പെട്ടു. ചെറുകിട കമ്പനികള്‍ക്ക് കിട്ടേണ്ട തുകയാണിത്. ഗുരുതരമായ കുറ്റവും ഗുരുതരമായ അഴിമതിയുമാണ് നടന്നത്. – പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....