രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷം പ്രതിപക്ഷം ബഹിഷ്‌ക്കരിക്കും : വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷ ചടങ്ങളുകള്‍ പ്രതിപക്ഷം ബഹിഷ്‌ക്കരിക്കും. ഇന്ന് കണ്ണൂരില്‍ നടക്കുന്ന ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ക്ഷണിച്ചിരുന്നു. എന്നാല്‍ അദ്ദേഹം പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. സില്‍വര്‍ലൈന്‍ സമരത്തിനിടെ സര്‍ക്കാറുമായി ഒരു യോജിപ്പും വേണ്ടെന്ന തീരുമാനത്തിലാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് പ്രതിപക്ഷം അറിയിച്ചിരിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാറിന്റെ ആഘോഷ പരിപാടികളും പലപ്പോഴും പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചിരുന്നു.

വൈകീട്ട് ആറിനാണ് കണ്ണൂരില്‍ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത്. ഇതിന്റെ ഭാഗമായി പോലീസ് മൈതാനിയില്‍ നടക്കുന്ന ‘എന്റെ കേരളം’ മെഗാ എക്‌സിബിഷന്‍ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും. സര്‍ക്കാര്‍ അധികാരമേറ്റ മെയ് 20 വരെ നീളുന്ന വാര്‍ഷികാഘോഷ പരിപാടികളാണ് സംസ്ഥാനത്താകെ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലും ‘എന്റെ കേരളം’ പ്രദര്‍ശന മേള നടക്കും. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളില്‍ അതിവിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് മെയ് 20നായിരിക്കും വാര്‍ഷികാഘോഷ പരിപാടികളുടെ സമാപനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം ലിജു

0
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം...

അയോധ്യ രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന , ആമസോണിന് 1 ലക്ഷം രൂപ പിഴ

0
മുംബൈ: സാധാരണ പലഹാരങ്ങൾ ‘ശ്രീരാമ മന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ...

മുട്ടിൽ മരംമുറി കേസ് : പ്രതികൾക്ക് തിരിച്ചടി ; കുറ്റപത്രം ഈ മാസം 31ന്...

0
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ്...

ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന പരിശോധന

0
കൊച്ചി: ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന...