കെ വി തോമസിന് ദിവസവും മറുപടി പറയാന്‍ സാധിക്കില്ല : വി ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന് ദിവസവും മറുപടി പറയാന്‍ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം വികസനത്തെ എതിര്‍ത്തവരാണ്. പ്രളയഫണ്ടിലടക്കം കയ്യിട്ടുവാരിയെന്നും വിഡി സതീശന്‍ പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച കൂടിയാലോചനകളില്ലാതെയാണ് നടന്നതെന്ന് കെ വി തോമസ് ആരോപിച്ചിരുന്നു. മണ്ഡലത്തിലെ രണ്ട് ബ്ലോക്ക് സെക്രട്ടറിമാരോടു പോലും ആലോചിക്കാതെയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പ് ജനങ്ങളുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് വികസന രാഷ്ട്രീയത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും വ്യക്തി ബന്ധങ്ങള്‍ക്കല്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വ്യക്തമായ കാഴചപ്പാടുണ്ട്. പെട്ടന്ന് വീഴുന്നയാളല്ല താന്‍, 2018ല്‍ സീറ്റ് നിഷേധിക്കുമെന്ന് അറിഞ്ഞപ്പോള്‍ സ്വമേധയാ മാറി നിന്ന ആളാണ് താനെന്നും അവഗണിക്കപ്പെട്ടപ്പോഴും പാര്‍ട്ടിയോടെപ്പം ഉറച്ചു നിന്നെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം പാര്‍ട്ടി അംഗത്വം പുതുക്കിയിട്ടുണ്ട് കെവി തോമസ്. അടുത്ത സഹപ്രവര്‍ത്തകനായ അജിത് അമീര്‍ ബാവ മുഖേനയാണ് തോമസ് അംഗത്വം പുതുക്കിയത്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഉമ തോമസ് തന്റെ ഭാര്യയുമായി സംസാരിച്ചിരുന്നുവെന്ന് തോമസ് പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വികസന രാഷ്ട്രീയത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഗതാഗത പ്രശ്നങ്ങള്‍ രൂക്ഷമായ ഘട്ടത്തില്‍ കെ റെയില്‍ പോലുള്ള പദ്ധതികളില്‍ വിട്ട് വീഴ്ച ചെയ്യാനാകില്ലെന്നും കെ വി തോമസ് ചൂണ്ടിക്കാട്ടി. തനിക്കെതിരെ പ്രവര്‍ത്തിക്കാന്‍ തോമസ് മാഷിന് കഴിയില്ലെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു കെ.വി തോമസിന്റെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...