ആരോപണങ്ങള്‍ നുണയാണെങ്കില്‍ അതിനെ എന്തുകൊണ്ട് മുഖ്യമന്ത്രി നിയമവഴിയിലൂടെ നേരിടാത്തത് : വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങള്‍ നുണയാണെങ്കില്‍ അതിനെ എന്തുകൊണ്ട് മുഖ്യമന്ത്രി നിയമവഴിയിലൂടെ നേരിടാത്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍.164 സ്റ്റേറ്റമെന്റില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചാല്‍ ഏഴ് വര്‍ഷം വരെ മൊഴിനല്‍കിയ ആളിന് ശിക്ഷ ലഭിക്കും. അതിന് സിആര്‍പിസി 343 (1) പ്രകാരം മൊഴി നല്‍കിയ അതേ കോടതിയെ മുഖ്യമന്ത്രിയ്ക്കും സമീപിക്കാം.

രാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ക്കെതിരെ ആരെങ്കിലും വ്യാജ ആരോപണം നടത്തിയാല്‍ അത് അന്വേഷിക്കാന്‍ ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കാം. അതിലും സ്വപ്നക്ക് ശിക്ഷ ലഭിക്കും. സ്വപ്നയെ ശിക്ഷിക്കാന്‍ കഴിയുന്ന നിയമപരമായ ഈ വഴികള്‍ മുഖ്യമന്ത്രി എന്തുകൊണ്ട് സ്വീകരിക്കാത്തതെന്ന് വി.ഡി സതീശന്‍ ചോദിച്ചു. ഇതിനു പകരം ഐപിസി 153 ചുമത്തി സ്വപ്‌നക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...