രാജ്ഭവനിലേക്ക് പോകേണ്ട ശെയ്ഖിനെ ക്ലിഫ് ഹൗസിലേക്ക് വഴിമാറ്റി ; അന്വേഷിക്കണമെന്ന് വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നയതന്ത്ര സ്വര്‍ണക്കടത്തുക്കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങളെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാജ്ഭവനിലേക്ക് പോകേണ്ട ശെയ്ഖിനെ ക്ലിഫ് ഹൗസിലേക്ക് വഴിമാറ്റിയെന്ന സ്വപ്നയുടെ ആരോപണം ഗുരുതരമാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് സിസിടിവി ദൃശ്യങ്ങള്‍ ചോദിച്ച പിണറായി വിജയന്‍ ഇപ്പോള്‍ അത് കാണിക്കട്ടെ. യുഎഇ യാത്രയില്‍ ബാഗ് എടുക്കാന്‍ മറന്നില്ലെന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടിസ് നല്‍കുമെന്നും സതീശന്‍ പറഞ്ഞു.

ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ചാണ് രാജ്ഭവനിലേക്ക് നിശ്ചയിച്ചിരുന്ന യാത്ര എഡിജിപി മനോജ് എബ്രഹാമിന്റെ സഹായത്തോടെ വഴി മാറ്റി വിട്ട് ക്ലിഫ് ഹൗസിലെത്തിച്ചതെന്ന് കഴിഞ്ഞ ദിവസം സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. താന്‍ കോണ്‍സല്‍ ജെനറലിനൊപ്പവും ഒറ്റയ്ക്കും ക്ലിഫ് ഹൗസിലും സെക്രടേറിയറ്റിലും പോയിട്ടുണ്ടെന്നും ക്ലിഫ് ഹൗസിലെയും സെക്രടേറിയറ്റിലെയും 2016 മുതല്‍ 2020 വരെയുള്ള നിരീക്ഷണ കാമറ ദൃശ്യങ്ങളില്‍ ഇതു വ്യക്തമാണെന്നും സ്വപ്ന പറഞ്ഞു. ഈ ദൃശ്യങ്ങള്‍ പുറത്തുവിടാനും സ്വപ്ന മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി തട്ടിപ്പ് ; എസ്ഐടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ്...

ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ചേർത്തത് സോപ്പുപൊടി ; 40 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
പാട്‌ന : ബിഹാറിലെ നളന്ദയിൽ ഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ് പൊടി...

പാലക്കാട് അഞ്ചാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ

0
പാലക്കാട്: പാലക്കാട് വേലന്താവളത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് പ്ലസ് ടു...

മൂന്നാം പ്രസവത്തിനും ഒരു വർഷം ശമ്പളത്തോടു കൂടിയ അവധി ; ഉത്തരവുമായി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാരായ സ്ത്രീകളുടെ ക്ഷേമത്തിനുതകുന്ന സുപ്രധാന പ്രഖ്യാപനവുമായി...