സംസ്ഥാന പൊലീസിലെ 23 എസ്‌പി.മാര്‍ക്ക് ഐ.പി.എസ്.നല്‍കാന്‍ യുപിഎസ് സി തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന പൊലീസിലെ 23 എസ്‌പി.മാര്‍ക്ക് ഐ.പി.എസ്.നല്‍കാന്‍ യുപിഎസ് സി തീരുമാനം.
വിരമിച്ച 11 എസ്‌പി മാര്‍ക്ക് ഉള്‍പ്പെടെയാണ് ഐപിഎസ് യോഗ്യത നല്‍കുന്നത്. കഴിഞ്ഞദിവസം നടന്ന യു.പി.എസ്.സി. സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് 2019, 2020 വര്‍ഷത്തെ കേരളത്തിന്റെ പട്ടികയ്ക്ക് അംഗീകാരം ലഭിച്ചത്. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടനിറങ്ങും. വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് ഐ.പി.എസ്. ലഭിക്കുന്നതോടെ അവര്‍ക്ക് തിരകെ ജോലിയില്‍ പ്രവേശിച്ച്‌ 60 വയസ്സുവരെ തുടരാം. ഐ.പി.എസ്. അനുവദിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറയ്ക്ക് പൊലീസില്‍ അഴിച്ചുപണിയുമുണ്ടാകും.

നിലവില്‍ സര്‍വീസിലുള്ള എസ്‌പി.മാരായ വി.കെ പ്രശാന്തന്‍ കാണി (ക്രൈംബ്രാഞ്ച്, ആലപ്പുഴ), കെ.എം സാബു മാത്യു (ക്രൈംബ്രാഞ്ച്, കോട്ടയം), കെ.എസ് സുദര്‍ശന്‍ (ക്രൈംബ്രാഞ്ച്, തൃശ്ശൂര്‍), ഷാജി സുഗുണന്‍ (ഡയറക്ടര്‍, വനിതാകമ്മിഷന്‍), ജെ.കിഷോര്‍ കുമാര്‍ (എസ്.സി.ആര്‍.ബി.), വി എസ് അജി (എ.ഐ.ജി, പി.ജി.), ആര്‍.ജയശങ്കര്‍ (വിജിലന്‍സ് തിരുവനന്തപുരം), കെ.ഇ ബൈജു (വിജിലന്‍സ്, എസ്‌ഐ.യു. ഒന്ന്, തിരുവനന്തപുരം), വി.സുനില്‍കുമാര്‍ (വിജിലന്‍സ് ഓഫീസര്‍, സിവില്‍ സപ്ലൈസ്), കെ.കെ അജി( ക്രൈംബ്രാഞ്ച് തിരുവനന്തപുരം), പി.സി സജീവന്‍ (വിജിലന്‍സ്, കോഴിക്കോട്), എന്‍.രാജേഷ് (കെ.പി.എസ്.സി.), വിരമിച്ച ഉദ്യോഗസ്ഥരായ വി.അജിത്, കെ.എസ് ഗോപകുമാര്‍, പി.ബിജോയ്, സുനീഷ് കുമാര്‍, കെ.വി വിജയന്‍, എന്‍.അബ്ദുല്‍ റഷീദ്, വി എം സന്ദീപ്, എ.എസ് രാജു, കെ.എല്‍ ജോണ്‍കുട്ടി, റജി ജേക്കബ്, ആര്‍.മഹേഷ് എന്നിവര്‍ക്ക് ഐ.പി.എസ്. നല്‍കാനാണ് തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ

0
അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ...

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തി

0
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്...

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...