കൊലപാതകം കെ സുധാകരന്റെ തലയില്‍ കെട്ടിവെക്കുന്നത് ശരിയായ നടപടിയല്ല : വിഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊലപാതകം കെ സുധാകരന്റെ തലയില്‍ കെട്ടിവെക്കുന്നത് ശരിയായ നടപടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വ്യാപകമായ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കൊലപാതകത്തെ കോണ്‍ഗ്രസ് ഒരിക്കലും പിന്തുണക്കുന്നില്ലെന്നും കൊലപാതകത്തിന്റെ ഭാഗമായി സിപിഎം വ്യാപകമായി അക്രമം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ക്യാമ്പസുകളിലെ അതിക്രമങ്ങള്‍ വളരെയധികം ഉയര്‍ന്ന തലത്തിലാണ്. ക്യാമ്പസുകളില്‍ അക്രമം രൂക്ഷമായതിനാല്‍ വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്തി പോകുന്ന സാഹചര്യമുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് അക്രമ ശൈലി സ്വീകരിച്ചിട്ടില്ല. കേരളത്തില്‍ നടന്നിട്ടുള്ള രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതികളായിട്ടുള്ളത് സിപിഎം പ്രവര്‍ത്തകരാണ്. തീവ്രവാദ സംഘടനകളേക്കാളും മികച്ച രീതിയിലാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്.

വിവിധ കൊലപാതക കേസുകളില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകരെ അവര്‍ തന്നെയാണ് സംരക്ഷിക്കുന്നത്. വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. അക്രമത്തിന് കെ സുധാകരന്‍ ആഹ്വാനം ചെയ്തെന്നാണ് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെഎം സച്ചിന്‍ ദേവ് മാധ്യമങ്ങളോട് പറഞ്ഞത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എഎ റഹീമും സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്നോട്ട് വന്നു.

കേരളം പിടിക്കാന്‍ ഗുണ്ടകളെ ഉപയോഗിച്ച്‌ കെ സുധാകരന്‍ അക്രമം അഴിച്ചു വിടുകയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സുധാകരന്റെ കണ്ണൂര്‍ ശൈലി സമാധാനം തകര്‍ക്കുന്നതാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനും പറഞ്ഞു. കോണ്‍ഗ്രസിനെതിരെ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധമാണ് സിപിഎമ്മും അനുകൂല സംഘടനകളും നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...