പാലക്കാട് ഡിസിസി ഓഫീസിനു നേരെ കല്ലേറ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് ഡിസിസി ഓഫീസിനു നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് കല്ലേറുണ്ടായത്. അക്രമത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇടുക്കിയിലെ ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളേജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇടതുപക്ഷ സംഘടനകള്‍ കോണ്‍ഗ്രസിനെതിരെ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഡിസിസി ഓഫീസിനു നേരേയുണ്ടായ കല്ലേറെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

പാലക്കാട്ടെ വിവിധ പ്രദേശങ്ങളില്‍ ഇതിനെ തുടര്‍ന്ന് നേരിയ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. പല സ്ഥലങ്ങളിലും കോണ്‍ഗ്രസിന്റെ കൊടിമരം തകര്‍ക്കുന്ന അവസ്ഥയുണ്ടായി. പാലക്കാട് പോളി ടെക്‌നിക് കോളേജില്‍ കെഎസ്‌യുവിന്റെ കൊടി പറിച്ചെടുത്താണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

ഇന്നലെ നടന്ന ഏതാനും പ്രതിഷേധ പരിപാടികളില്‍ കെ സുധാകരന്റെ ഫ്ളക്‌സുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ ഡിസിസി ഓഫീസിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയതായാണ് വിവരം. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പങ്കെടുക്കുന്ന പൊളിറ്റിക്കല്‍ കണ്‍വെന്‍ഷന്‍ നടക്കുന്നതിനാലാണ് കണ്ണൂര്‍ ഡിസിസി ഓഫീസിന് സുരക്ഷ വര്‍ധിപ്പിച്ചത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...