ലൈറ്റ് മെട്രോ പ്രൊജക്ടിന് പുതുജീവൻ പകർന്ന് വി ഡി സതീശന്റെ കന്നി ബജറ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലൈറ്റ് മെട്രോ പ്രൊജക്ടിന് പുതുജീവൻ പകർന്ന് വി ഡി സതീശന്റെ കന്നി ബജറ്റ്. തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. കേരളം കാലങ്ങളായി കാത്തിരിക്കുന്ന തിരുവനന്തപുരം, കോഴിക്കോട് ലെറ്റ് മെട്രോ പ​ദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി വിഡി സതീശൻ പുതുക്കിയ ബജറ്റിൽ പ്രഖ്യാപിച്ചു. തിരുവനന്തപുരം ലെറ്റ് മെട്രോ പദ്ധതിയു‌ടെ വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് (DRP) തയ്യാറാക്കി വരുന്നതായി മുഖ്യമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.

കോഴിക്കോട് ലെറ്റ് മെട്രോ പദ്ധതിയു‌ടെ സാധ്യതാ പ‍ഠനത്തിനുള്ള കാര്യങ്ങൾ ആരംഭിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അടിസ്ഥാന സൗകര്യ വികസനത്തിൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങളെ മുൻപന്തിയിൽ എത്തിക്കുന്നതിനായി പ്രഖ്യാപിച്ച ഈ പദ്ധതികൾ, വിവിധ സർക്കാരുകളുടെ വാ​ഗ്ദാനത്തിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ്. എന്നാൽ ഇതുവരെ നടപ്പിലാക്കാൻ സാധിക്കാതെ വന്നതുമായ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പിലാക്കും. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ നടപ്പാക്കാൻ ഉദ്ദേശിച്ച പദ്ധതികളുടെ നിര്‍മ്മാണ ചുമതല കെ.എം.ആര്‍.എലി (കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്)നാണ് കഴി‍ഞ്ഞ സർക്കാർ നൽകിയത്. പദ്ധതി കടന്നു പോകുന്ന പ്രദേശത്തെ മൂന്ന് മേൽപ്പാലങ്ങളുടെ നിര്‍മ്മാണവും കൊച്ചി മെട്രോയെ ഏൽപിക്കാൻ ധാരണയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...