കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. കെ സുധാകരന്റെ കണ്ണൂരിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഡി.സി.സി അധ്യക്ഷ പട്ടികയിലെ തർക്കങ്ങൾ തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച. കണ്ണൂർ ജില്ലാ കോൺ​ഗ്രസ് കമ്മിറ്റിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കാനിരിക്കുകയാണ്.

എന്നാൽ, പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും വിവാദ വിഷയങ്ങളിൽ നിർണായക തീരുമാനങ്ങളെടുക്കുമെന്നാണ് സൂചന. വൈകീട്ടോടെ കെ.സി വേണു​ഗോപാലും കണ്ണൂരിലെത്തും. ഡി.സി.സി അധ്യക്ഷ പട്ടികയെ ചൊല്ലി എ, ഐ ​ഗ്രൂപ്പുകാരെ പരി​ഗണിച്ചില്ലെന്നും, മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും നേതാക്കൾ കൂടിക്കാഴ്ച്ച നടത്തിയില്ലെന്നും ആരോപണമുയർന്നിരുന്നു.

നേതാക്കൾ തമ്മിൽ വാക്പോരും വിവിധയിടങ്ങളില്‍ പോസ്റ്റര്‍ പതിപ്പിക്കലും ഉണ്ടായി. ഡി.സി.സി, കെ.പി.സി.സി പുനസംഘടനയില്‍ തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഗ്രൂപ്പ് നേതാക്കള്‍ നൽകിയ പേരുകൾ തുല്ല്യമായി വീതം വെക്കാനാണെങ്കിൽ ഞങ്ങൾ ഈ സ്ഥാനത്തിരിക്കേണ്ടതില്ലെന്നാണ് വിവാദങ്ങളോട് സതീശന്‍റെ പ്രതികരണം. ഡി.സി.സി പട്ടികയിലെ എതിർപ്പുകളെ തള്ളി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനും നേരത്തെ രംഗത്തുവന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...