പത്തനംതിട്ട: ളാഹ ആദിവാസി കോളനിയ്ക്ക് സമീപം 52 കാരിയെ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അടിച്ചിപ്പുഴ ആശാന് പറമ്പില്‍ ജിന്സണ് (30), അടിച്ചിപ്പുഴ സജീവ് (47) എന്നിവരെ പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.
അടിച്ചിപ്പുഴയില്‍ നിന്നും ബൈക്കില്‍ അട്ടതോട്ടിലെ മരണവീട്ടിലേക്ക് പോയ പ്രതികള്‍ വെള്ളം കുടിക്കാനെന്ന പേരിലാണ് 52കാരിയുടെ വീട്ടിലെത്തിയത്. വെള്ളം എടുക്കാന്‍ അകത്തേക്കു പോയ ഇവരെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പെരുനാട് എസ്ഐയും സംഘവും അട്ടത്തോട്ടില്‍ നിന്ന് പ്രതികളെ അറസ്റ്റു ചെയ്തു.