പോലീ​സ് ജീ​പ്പി​ല്‍​നി​ന്ന് ചാ​ടി​പ്പോ​യ പ്ര​തി​യെ പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

കാ​ക്ക​നാ​ട്: കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കു​ശേ​ഷം തി​രി​കെ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പോലീ​സ് ജീ​പ്പി​ല്‍​നി​ന്ന് ചാ​ടി​പ്പോ​യ പ്ര​തി​യെ ഒ​രു​ദി​വ​സം നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ല്‍ പി​ടി​കൂ​ടി. സി.​പി.​എം വൈ​റ്റി​ല ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും വെ​ണ്ണ​ല സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍​റു​മാ​യ എ.​എ​ന്‍. സ​ന്തോ​ഷി​നെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം​പ്ര​തി ആ​ല​പ്പു​ഴ എ​ട​ത്വ ച​ങ്ങം​ചേ​രി വൈ​ത്തി​ശ്ശേ​രി​യി​ല്‍ വി​നീ​താ​ണ്​ (20) ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ ക​ട​ന്നു​ക​ള​ഞ്ഞ​ത്.

കേ​സിന്റെ ഭാ​ഗ​മാ​യി കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കു​ശേ​ഷം തൃ​ക്കാ​ക്ക​ര പോ​ലീ​സ് സ്​​റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ പോലീ​സ് ജീ​പ്പി​ല്‍​ നി​ന്നാ​ണ്​ ക​ട​ന്ന​ത്. തു​ട​ര്‍​ന്ന് തി​ര​ച്ചി​ലി​നൊ​ടു​വി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ ആ​ല​പ്പു​ഴ​യി​ല്‍​നി​ന്ന് വി​നീ​തി​നെ പി​ടി​കൂ​ടി. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ കാ​ക്ക​നാ​ട് ക​ല​ക്ട​റേ​റ്റ് സി​ഗ്​​ന​ല്‍ ജം​ങ്​​ഷ​നി​ല്‍ വെച്ചാ​യി​രു​ന്നു നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ വി​നീ​ത് ര​ക്ഷ​പ്പെ​ട്ട​ത്. തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ കോ​വി​ഡ് ടെ​സ്​​റ്റ്​ ന​ട​ത്തി തി​രി​ച്ച്‌ കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

എ​റ​ണാ​കു​ളം ക​ല​ക്ട​റേ​റ്റി​ന് സ​മീ​പം സി​ഗ്​​ന​ല്‍ കാ​ത്തു​നി​ല്‍​ക്കെ പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍​നി​ന്ന് ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു. സി​ഗ്​​ന​ലി​നെ​ത്തു​ട​ര്‍​ന്ന് ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​യ​തി​നാ​ല്‍ പോലീ​സി​ന് പി​ന്തു​ട​ര്‍​ന്ന് പി​ടി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. വി​നീ​തിന്റെ കൈ​യി​ല്‍ വി​ല​ങ്ങു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​തി​വേ​ഗം ഓ​ടി​മ​റ​ഞ്ഞു. ഇ​യാ​ളെ മൂ​ന്നു​ദി​വ​സം മു​മ്പ്​ ആ​ല​പ്പു​ഴ​യി​ലെ വീ​ട്ടി​ല്‍​നി​ന്ന് പാ​ലാ​രി​വ​ട്ടം പോ​ലീ​സാ​ണ്​ പി​ടി​കൂ​ടി​യ​ത്.

തൃ​ക്കാ​ക്ക​ര പോ​ലീ​സ്​ പ​രി​ധി​യി​ലെ കേ​സു​ക​ളി​ല്‍​കൂ​ടി പ്ര​തി​യാ​യി​രു​ന്ന​തി​നാ​ല്‍ അ​ന്വേ​ഷ​ണ​ത്തിന്റെ ഭാ​ഗ​മാ​യി തൃ​ക്കാ​ക്ക​ര പോ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചു. ഇ​വി​ടെ​നി​ന്ന് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​സ്​​റ്റ​ഡി​യി​ല്‍​നി​ന്ന് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ന് തൃ​ക്കാ​ക്ക​ര പോ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ച​യാ​ണ് പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ സ​ന്തോ​ഷി​നെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....