Monday, May 27, 2024 4:30 pm

മടങ്ങിയെത്തുന്ന കുട്ടികള്‍ക്ക് കൗതുകം പകരുന്ന കാഴ്ചയുടെ അനുഭവം ഒരുക്കി എണ്ണൂറാംവയല്‍ സി.എം.എസ്.എല്‍.പി സ്കൂള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വിദ്യാലയത്തില്‍ മടങ്ങിയെത്തുന്ന കുട്ടികളെ വരവേല്‍ക്കാൻ ഏഴഴകില്‍ ഒരുങ്ങി നില്‍ക്കുകയാണ് വെച്ചൂച്ചിറ എണ്ണൂറാംവയല്‍ സി.എം.എസ്.എല്‍.പി സ്കൂള്‍. സ്കൂളിലെ അധ്യാപകനായ ബിബിൻ സാറിന്റെ കരവിരുതില്‍ വർണ്ണ ചിത്രങ്ങള്‍ നിറഞ്ഞ വർണ്ണകൂടാരമായി എണ്ണൂറാംവയല്‍ സി.എം.എസ് സ്കൂള്‍ കുട്ടികള്‍ക്ക് കൗതുകം പകരുന്ന കാഴ്ചയുടെ അനുഭവമായാണ് ഒരുക്കിയിട്ടുള്ളത്. കോവിഡാനന്തരം വിദ്യാലയത്തിലേക്കു മടങ്ങിയെത്തുന്ന കുട്ടികളെ കാത്തിരിക്കുന്നത് നിറക്കൂട്ടുകള്‍ ചാലിച്ച വിസ്മയ കാഴ്ചകളാണ്. കെട്ടിടങ്ങളുടെ പുറവും ക്ലാസ് മുറികളും മാത്രമല്ല ബെഞ്ചുകളും ഡെസ്ക്കുകളും ബോർഡുകളും വരെ നിറങ്ങളുടെ ഏഴഴകില്‍ നയന മനോഹരമായി മാറിക്കഴിഞ്ഞു.

വിദ്യാലയത്തിന്റെ പ്രധാന ഹാൾ കടലിന്റെ അടിത്തട്ടായി രൂപം മാറി. തിമിംഗലവും, സ്രാവും, നീരാളിയുമെല്ലാം ജീവൻ തുടിക്കുന്ന ചിത്രങ്ങളായി നിറഞ്ഞു നിൽക്കുന്നു. വനത്തിന്റെ ദൃശ്യ ചാരുത മിഴിവേകുന്ന മറ്റൊരു കെട്ടിടത്തിൽ വന്യ മൃഗങ്ങളാണ് കുട്ടികളുടെ കളിക്കൂട്ടുകാരായി എത്തുന്നത്. കാർട്ടൂൺ കഥാ പാത്രങ്ങളും അക്ഷരമാലയും ഗണിത രൂപങ്ങളും പ്രകൃതി ദൃശ്യങ്ങളും  ചേരുന്ന ക്ലാസ്സ്‌ മുറികൾ കുട്ടികൾക്ക്    കൗതുകം  മാത്രമല്ല  അറിവും പകരുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.

വിദ്യാലയത്തിന്റെ ചുറ്റുമതിലിൽ വെച്ചൂച്ചിറയുടെ ചരിത്രം ചിത്രങ്ങളായി ആലേഖനം ചെയ്യുവാനാണ് തീരുമാനിച്ചിരിക്കുന്നത്. വാകത്താനം പരിയാരം സ്വദേശിയായ എം.ജെ ബിബിൻ ഈ അധ്യയന വർഷമാണ് എണ്ണൂറാംവയൽ സി.എം.എസ് സ്കൂളിൽ അധ്യാപകനായി എത്തിയത്. കോവിഡാനന്തരം  വിദ്യാലയത്തിൽ മടങ്ങിയെത്തുന്ന കുട്ടികൾക്ക് ഒരു സർപ്രൈസ് നൽകണമെന്ന പ്രധാനാധ്യാപകൻ സാബു പുല്ലാട്ടിന്റെ ആശയമാണ് ബിബിൻ വിദ്യാലയത്തെ വർണ്ണക്കൂടാരമായി ഒരുക്കിയെടുത്തത്.

ലോക്കൽ മാനേജർ റവ.സോജി.വി.ജോൺ, പി.റ്റി.എ പ്രസിഡന്റ്‌ ഷൈനു ചാക്കോ, എം.പി.റ്റി.എ പ്രസിഡന്റ്‌ ഷൈനി ബോസ് എന്നിവരുടെ നേതൃത്വത്തിൽ മാനേജ്‌മെന്റും രക്ഷാകർതൃ സമിതിയും സഹ പ്രവർത്തകരും  ബിബിന് പിന്തുണയുമായി ഒപ്പമുണ്ട്. ചിത്ര രചനയിൽ സഹായികളായി ചിത്രകാരന്മാരായ കൊച്ചുമോൻ, മഞ്ജു, ലിബിന്‍, അജീഷ്, ജിജി, രതീഷ്  എന്നിവര്‍  ഉൾപ്പെടുന്ന ഏഴംഗ സംഘം കഴിഞ്ഞ 15 ദിവസമായി ചിത്ര രചനയിലാണ്. ഒപ്പം സഹ അധ്യാപകരും ബിബിനൊപ്പം സഹായികളായി. അക്രിലിക്, എമെൽഷൻ പെയിന്റുകളുപയോഗിച്ചാണ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ളത്. ഇതിനോടകം 20 വിദ്യാലയങ്ങളുടെ ചുവരുകൾ ബിബിന്റെ കരവിരുതിൽ നിറക്കാഴ്ചകളായി മാറിയിട്ടുണ്ട്. ചിത്രകാരനായ പിതാവ് എം.ജെ ജോസഫിന്റെ പാത പിന്തുടർന്നാണ് ബിബിനും ചിത്ര രചനയിലേക്കെത്തിയത്

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടില്‍ വിരുന്നിനെത്തിയ പോലീസുകാർക്ക് സസ്‌പെൻഷൻ

0
എറണാകുളം : ഗുണ്ടയുടെ വീട്ടിലെ വിരുന്നിൽ ഡിവൈഎസ്പിക്ക് ഒപ്പം പോയ രണ്ട്...

ഭാഗ്യവാന് 75 ലക്ഷം, രണ്ടാം സമ്മാനം 5 ലക്ഷം ; വിൻ വിൻ W-...

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിൻ വിൻ W 771 ലോട്ടറി...

പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസ് ; പ്രതി രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ...

0
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതിയുടെ അമ്മയും സഹോദരിയും നൽകിയ...

കോന്നിയിൽ ലൈഫ് ലൈൻ ക്ലിനിക് ആരംഭിക്കുന്നു

0
കോന്നി : ഡോ. എസ് പാപ്പച്ചന്‍റെ നേതൃത്വത്തിൽ കോന്നിയിൽ ലൈഫ് ലൈൻ...